ഹെതർ നവർട്ട് യുഎൻ അംബാസഡർ
Friday, December 7, 2018 9:26 PM IST
വാഷിംഗ്ടൺ: യുഎന്നിലെ യുഎസ് അംബാസഡറായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് സ്പോക്ക് വുമൺ ഹെതർ നവർട്ടിനെ (48) നിയമിക്കുമെന്ന് ട്രംപുമായി ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു.

ഡിസംബർ 6 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.ഇന്ത്യൻ വംശജ നിക്കി ഹാലെയുടെ പകരക്കാരിയായണ് ഹെതറിന്‍റെ നിയമനം. ഒക്ടോബറിലാണ് നിക്കി രാജി പ്രഖ്യാപിച്ചത്. 2017 ൽ ട്രംപ് ഭരണത്തിന്‍റെ ഭാഗമാകുന്നതുവരെ ‌ഗവൺമെന്‍റിലോ, ഫോറിൻ പോളസിയിലോ, വലിയ പരിചയമില്ലാതിരുന്ന ഹെതർ ഫോക്സ് ന്യൂസ് ആങ്കർ ആയി പ്രവർത്തിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മൈക്കിൾ പോംപിയോയുടെ വിശ്വാസം ആർജിക്കുവാൻ കഴിഞ്ഞ ഹെതറിന് ഇവാങ്ക ട്രംപുമായി അടുത്ത ബന്ധമുണ്ട്. മൗണ്ട് സെർമൺ സെമിനാരി, കൊളംമ്പിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹെതർ, സ്റ്റേറ്റ് ഫോർ പബ്ലിക് ഡിപ്ലോമസി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ