ഡോ. ജോൺ ജി. അറപ്പുര നിര്യാതനായി
Friday, December 7, 2018 9:39 PM IST
ടൊറന്‍റോ: കാനഡയിലെ മക് മാസ്റ്റർ യൂണിവേഴ്സിറ്റി മുൻ പ്രഫസറായിരുന്ന ഡോ. ജോൺ ജി. അറപ്പുര (99) ഹാമിൽട്ടണിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ പ്രോത്തിമ. മകൻ: ഡോ. ദോനു ഇൻഡിയാനയിലെ പേർഡ്യു യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. മരുമകൾ: മോന മേപ്രാൽ പൂതിയോട്ടു കുടുംബാംഗം.

അറിയപ്പെടുന്ന ഫിലോസഫറും എഴുത്തുകാരനുമായിരുന്ന ജോൺ നിരവധി യൂണിവേഴ്സിറ്റികളിലും കോളജുകളിലും പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജയ്സൺ മാത്യു