ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ അവാർഡ്: ദിലീപ് വർഗീസ്‌ ഗ്രാൻഡ് സ്പോൺസർ
Friday, December 7, 2018 11:10 PM IST
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക 2019 ജനുവരി 13 ന് (ഞായർ) വൈകുന്നേരം 6ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിന്‍റെ ഗ്രാൻഡ് സ്പോൺസർ അമേരിക്കയിലെ പ്രമുഖ വ്യവസായി ദിലിപ് വര്‍ഗീസ് ആണ്.

പ്രസ് ക്ലബ് രൂപംകൊണ്ട കാലം മുതൽ പ്രസ് ക്ലബിന്‍റെ
സഹയാത്രികനാണ് ദിലീപ് വര്‍ഗീസ്. തികഞ്ഞ മാധ്യമ സ്‌നേഹിയായ അദ്ദേഹം ഇതുവരെ നടന്ന എല്ലാ കോണ്‍ഫറന്‍സുകളിലും സ്‌പോണ്‍സര്‍ ആയിരുന്നു. കൊച്ചിയില്‍ 2013 ല്‍
നടന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന്‍റെ പ്രധാന സ്പോണ്‍സറുമാരിലൊരാളായിരുന്നു
ന്യൂജേഴ്‌സിയില്‍ ഡി അന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ നടത്തുന്ന അദ്ദേഹം. ഗവണ്‍മെന്‍റ്, മിലിറ്ററി മേഖലകളില്‍ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ച് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖരായ ഡോ: ബാബു പോള്‍ , തോമസ് ജേക്കബ്,
കെ,എം റോയ് , ഡോ: എം.വി പിള്ള , അലക്‌സാണ്ടര്‍ സാം എന്നിവര്‍ ചേര്‍ന്നാണ്
പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു
ലക്ഷം രൂപയും പ്രശംസാഫലകവും ലഭിക്കുന്പോൾ മാധ്യമ രത്‌ന പുരസ്‌കാര ജേതാവിന് 50000
രൂപയും പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ്
തെളിയിച്ച 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് 25000 രൂപയുടെ പ്രശംസാഫലകവും സമ്മാനിക്കും.