മുൻ എൻഎഫ്എൽ പ്ലെയർ കാറപടത്തിൽ മരിച്ചു
Saturday, December 8, 2018 4:53 PM IST
ടെക്സസ്: ലോസ്ആഞ്ചലസ് റാംസിനുവേണ്ടി എട്ട് സീസണുകളിലും ബഫല്ലൊ ബിൽസിനുവേണ്ടി നാലു സീസണിലും കളിച്ച പ്രമുഖ ഫുട്ബോൾ കളിക്കാരൻ ഐശയ റോബർട്ട്സൺ ജൂണിയർ (69) കാറപകടത്തിൽ കൊല്ലപ്പെട്ടു.

ഡിസംബർ 6 ന് രാത്രി 10ന് സ്റ്റേറ്റ് ഹൈവേ 198 ൽ ലിറമാഡിനിൽ അതിവേഗതയിൽ എത്തിയ കാർ വളവ് തിരിയുന്നതിനിടയിൽ റോഡിൽ നിന്നും വഴുതി മാറി എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റോബർട്ട്സണിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഴപെയ്തു നനഞ്ഞു കിടന്നിരുന്ന റോഡിലൂടെ അമിതവേഗതയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ടതാകും അപകടകാരണമെന്ന് ഹൈവെ സ്റ്റേറ്റ് ട്രൂപ്പേഴ്സ് പറഞ്ഞു. ലിറമായുമായി കൂട്ടിയിടിച്ച മറ്റു രണ്ടു വാഹനത്തിലെ ഡ്രൈവർമാർക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.

സതേൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന ജോൺസൺ 2017 ൽ ബ്ലാക്ക് കോളജ് ഫുട്ബോൾ ഹാൾ ഓഫ് ഫെയിം ആയിരുന്നു. 1983 ൽ ഫുട്ബോളിൽ നിന്നും വിരമിച്ചു, ഹൗസ് ഓഫ് ഐശയ എന്ന ഡ്രഗ് ട്രീറ്റ്മെന്‍റ് പ്രോഗ്രാമിന് നേതൃത്വം നൽകി വരികയായിരുന്നു

യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ഡോ. റെ ബെൽട്ടൺ റോബർട്ട്സന്‍റെ വേർപാട് അമേരിക്കൻ ഫുട്ബോളിന് തീരാനഷ്ടമാണെന്ന് ട്വിറ്ററിൽ കുറിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ