ഭാ​ര​ത് ബോ​ട്ട് ക്ല​ബ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, December 10, 2018 9:57 PM IST
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഡി​സം​ബ​ർ 8 ശ​നി​യാ​ഴ്ച വാ​ലി കോ​ട്ടേ​ജി​ലു​ള്ള സാ​ഫ്ര​ണ്‍ ഇ​ന്ത്യ കു​സി​നി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള, ത​ന്‍റെ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്ത​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​രി​ൽ നി​ന്ന് മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി വി​ശാ​ൽ വി​ജ​യ​ൻ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ണ്‍ കെ ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള(​പ്ര​സി​ഡ​ന്‍റ്), ബാ​ബു​രാ​ജ് പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി​ശാ​ൽ വി​ജ​യ​ൻ(​സെ​ക്ര​ട്ട​റി), ജോ​ണ്‍ കെ. ​ജോ​ർ​ജ് (ട്ര​ഷ​റ​ർ), ലാ​ൽ​സ​ണ്‍ മ​ത്താ​യി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ചെ​റി​യാ​ൻ വ​ർ​ഗീ​സ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), എ​ബ്ര​ഹാം തോ​മ​സ്(​ടീം ക്യാ​പ്റ്റ​ൻ), ഡേ​വി​ഡ് മോ​ഹ​ൻ(​വൈ​സ് ക്യാ​പ്റ്റ​ൻ), വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള(​ടീം മാ​നേ​ജ​ർ), ചെ​റി​യാ​ൻ കോ​ശി(​ജൂ​നി​യ​ർ ടീം ​ക്യാ​പ്റ്റ​ൻ), വി​ഷ്ണു വി​ശ്വ​നാ​ഥ(​മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ), ജോ​ണ്‍ കു​സു​മാ​ല​യം & ഡോ. ​മ​ധു പി​ള്ള(​ഓ​ഡി​റ്റേ​ഴ്സ് ), പ്രൊ. ​ജോ​സ​ഫ് ചെ​റു​വേ​ലി (ഉ​പ​ദേ​ശ​ക സ​മി​തി അ​ധ്യ​ക്ഷ​ൻ), സു​രേ​ഷ് നാ​യ​ർ(​ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), സ​ജി താ​മ​ര​വേ​ലി​ൽ, ജ​യ​പ്ര​കാ​ശ് നാ​യ​ർ, ബി​ജു മാ​ത്യു, സാ​ജു എ​ബ്ര​ഹാം(​ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ), ജ​യി​ൻ ജേ​ക്ക​ബ് & കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ(​പേ​ട്ര​ൻ​സ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ഭാ​ര​ത് ബോ​ട്ട് ക്ല​ബ്ബ് പ​ങ്കെ​ടു​ത്ത മ​ത്സ​ര വ​ള്ളം​ക​ളി​ക​ളി​ൽ ര​ണ്ടി​ട​ത്ത് വി​ജ​യ​കി​രീ​ടം നേ​ടി​യ ടീ​മം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് പ്രൊ. ​ചെ​റു​വേ​ലി​യും ജെ​യി​ൻ ജേ​ക്ക​ബും ചേ​ർ​ന്ന് ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ക്കു​ക​യു​ണ്ടാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ കോ​ശി ന​ന്ദി​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റി​നു ശേ​ഷം പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: ജ​യ​പ്ര​കാ​ശ് നാ​യ​ർ