ന്യൂ​ജേ​ഴ്സി​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ 105 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പി​ടി​കൂ​ടി
Monday, December 10, 2018 9:59 PM IST
ന്യു​ജേ​ഴ്സി: ക​ഴി​ഞ്ഞ​വാ​രം ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ന്യു​ജേ​ഴ്സി​യി​ൽ ന​ട​ത്തി​യ വേ​ട്ട​യി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ​വ​രേ​യും കു​റ്റ​ക്യ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രേ​യും ഇ​ന്‍റ​ർ​പോ​ൾ അ​ന്വേ​ഷി​ക്കു​ന്ന​വ​രേ​യും, മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കു​റ്റ കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ​വ​രേ​യും ഉ​ൾ​പ്പെ​ടെ 105 പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി ഡി​സം​ബ​ർ 7 വെ​ള്ളി​യാ​ഴ്ച ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ നി​ന്നും പു​റ​ത്താ​ക്കി വീ​ണ്ടും അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച​വ​രും അ​റ​സ്റ്റ് ചെ​യ്ത​വ​രി​ലു​ണ്ടെ​ന്നു ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ന്യൂ​ജേ​ഴ്സി​യി​ലെ 21 കൗ​ണ്ടി​ക​ളി​ൽ, 16 എ​ണ്ണ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത​വ​രെ, ഇ​മി​ഗ്രേ​ഷ​ൻ ജ​ഡ്ജി​ന്‍റെ മു​ന്പി​ൽ ഹാ​ജ​രാ​ക്കി ഡി​പ്പോ​ർ​ട്ടേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ട്രം​പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന സീ​റോ ടോ​ള​റ​ൻ​സ് പോ​ളി​സി ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​വാ​ൻ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ