ഫോ​മാ പാ​ലി​യം ഇ​ന്ത്യ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Wednesday, December 12, 2018 10:43 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലി​യം ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്കാ​സി​ന്‍റെ (ഫോ​മാ) ആ​ഭി​മു​ഖ്യ​ത്തി​ലും ആ​രം​ഭി​ച്ച ഉ​ജ്ജ്വ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ഒ​ന്ന് ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മ​ന്നം മെ​മ്മോ​റി​യ​ൽ നാ​ഷ​ണ​ൽ ക്ല​ബി​ൽ ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ഫോ​മ​യെ പ്ര​ധി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ജെ​യി​ൻ ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ഭാ​വ​ങ്ങ​ളും ആ​ശം​സി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. ബെ​ന്നി വാ​ച്ച​ചി​റ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ലെ ഫോ​മാ​യു​ടെ വു​മ​ൻ​സ് ഫോ​റം തു​ട​ക്കം കു​റി​ച്ച ഈ ​പ​ദ്ധ​തി വ​ള​രെ​യ​ധി​കം ജ​ന​ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഫോ​മ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ചെ​യ​റാ​യി​രു​ന്ന സാ​റ ഈ​ശോ, സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന രേ​ഖ നാ​യ​ർ എ​ന്നി​വ​ർ ഈ ​കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു.

"രോ​ഗീ പ​രി​ച​ര​ണ​ത്തി​ൽ ബ​ദ്ധ​ശ്ര​ദ്ധ​രാ​യ സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ കാ​ണാ​പ്പു​റ​ങ്ങ​ൾ​' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു പ്ര​സ്തു​ത ശി​ൽ​പ്പ​ശാ​ല. സ്വ​ന്തം ജീ​വി​ത​ത്തെ​ക്കു​റി​ച്ചോ, അ​സ്തി​ത്വ​ത്തെ​ക്കു​റി​ച്ചോ ചി​ന്തി​ക്കാ​തെ, രോ​ഗ​ബാ​ധി​ത​രാ​യ കു​ടും​ബാ​ഗം​ങ്ങ​ൾ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള സ്ത്രീ ​സ​ഹോ​ദ​രി​മാ​രെ അം​ഗീ​ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഈ ​പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശം.

പാ​ലി​യം ഇ​ന്ത്യ​യു​ടെ വോ​ള​ന്‍റി​യ​റും ഫോ​മാ കോ​ർ​ഡി​നേ​റ്റ​റു​മാ​യ മം​ഗ​ളാ ഫ്രാ​ൻ​സി​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി. തു​ട​ർ​ന്നു ബീ​നാ പോ​ൾ, രാ​ഖി സാ​വി​ത്രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പ് ത​യാ​റാ​ക്കി​യ ന്ധ​സ​പ്പോ​ർ​ട്ട് ഡി​ഫ​റ​ന്‍റ് സ്റ്റോ​റി​ന്ധ എ​ന്ന ഹൃ​സ്വ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​ന​വും ന​ട​ത്ത​പ്പെ​ട്ടു. കു​ടും​ബാ​ഗ​ങ്ങ​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി ജീ​വി​തം ഹോ​മി​ക്കു​ന്ന സ്ത്രീ ​സ​ഹോ​ദ​രി​മാ​രു​ടെ ഹൃ​ദ​യ വ്യ​ഥ​ക​ൾ വ​ള​രെ ത·​യ​ത്വ​ത്തോ​ടു​കൂ​ടി​ഈ ഹൃ​സ്വ ചി​ത്രം ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

. ട​ഋ​ണ​അ കേ​ര​ളാ ഘ​ട​കം സെ​ക്ര​ട്ട​റി സോ​ണി​യാ ജോ​ർ​ജ്, പാ​ലി​യം ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്രീ​ദേ​വി വാ​ര്യ​ർ, മ​ഹി​ളാ സം​ഖ്യ​സൊ​സൈ​റ്റി ക​ണ്‍​സ​ൽ​ട്ട​ൻ​റ് ആ​ശാ ന​ന്പ്യാ​ർ, വ​നി​താ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ പ്രോ​ജ​ക്റ്റ് മാ​നേ​ജ​ർ ആ​ശ എ​ന്നി​വ​ർ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്