ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ​യു​ടെ അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി
Thursday, December 13, 2018 7:42 PM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ എ​ഐ​സി​സി​യു​ടെ ഘ​ട​ക​മാ​യി രൂ​പീ​ക​രി​ച്ച ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് എ​ന്ന സം​ഘ​ട​ന​യു​ടെ അ​മേ​രി​ക്ക​ൻ ഘ​ട​ക​മാ​യ ഐ​ഒ​സി യു​എ​സ്എ​യു​ടെ അം​ഗ​ത്വ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ സം​ഘ​ട​ന​ക​ളേ​യും ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​ക പോ​ഷ​ക​സം​ഘ​ട​ന​യാ​യി രൂ​പീ​ക​രി​ച്ച ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ഒ​രു എ​ഐ​സി​സി സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും ഡോ. ​സാം പി​ട്രോ​ഡ ചെ​യ​ർ​മാ​നാ​യു​ള്ള ഒ​രു ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​ന്‍റെ അ​മേ​രി​ക്ക​യി​ലെ ഘ​ട​ക​മാ​യ ഐ​ഒ​സി യു​എ​സ്എ ഡോ. ​സാം പി​ട്രോ​ഡ ചെ​യ​ർ​മാ​നും ജോ​ർ​ജ് ഏ​ബ്ര​ഹാം വൈ​സ് ചെ​യ​ർ​മാ​നും, മൊ​ഹീ​ന്ദ​ർ സിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള ഒ​രു വി​പു​ല​മാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.

പ്ര​സ്തു​ത സം​ഘ​ട​ന​യു​ടെ ആ​ദ്യ​ത്തെ 1000 മെ​ന്പ​ർ​ഷി​പ്പു​ക​ൾ ലൈ​ഫ് മെ​ന്പ​ർ​മാ​ർ​ക്കാ​യും, തു​ട​ർ​ന്നു​ള്ള​വ സാ​ധാ​ര​ണ മെ​ന്പ​ർ​ഷി​പ്പാ​യും ആ​യി​രി​ക്കും ന​ൽ​കു​ക. ഇ​തി​ന്‍റെ പ്രാ​രം​ഭ​മാ​യി ഷി​ക്കോ​ഗോ​യി​ലേ​യും, മി​ഡ് വെ​സ്റ്റ് റീ​ജി​യ​നി​ലേ​യും അ​ന്പ​തോ​ളം അം​ഗ​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ൾ ശേ​ഖ​രി​ച്ച് പോ​ൾ പ​റ​ന്പി, സ​തീ​ശ​ൻ നാ​യ​ർ, തോ​മ​സ് മാ​ത്യു പ​ട​ന്ന​മാ​ക്ക​ൽ, റി​ൻ​സി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ ഡോ. ​സാം പി​ട്രോ​ഡ​യു​ടെ ഓ​ഫീ​സി​ലെ​ത്തി ലൈ​ഫ് മെ​ന്പ​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ളു​ടെ ഫ​യ​ൽ അ​ദ്ദേ​ഹ​ത്തെ ഏ​ൽ​പി​ച്ചു. ഓ​ണ്‍​ലൈ​നാ​യും ഇ​മെ​യി​ലി​ൽ കൂ​ടി​യും ധാ​രാ​ളം അ​പേ​ക്ഷ​ക​ൾ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ഡി​സ്കൗ​ണ്ട് റേ​റ്റി​ലു​ള്ള ആ​ദ്യ ലൈ​ഫ് മെ​ന്പ​ർ​ഷി​പ്പ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ ആ​യി​രം പേ​ർ​ക്ക് മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. ശേ​ഷ​മു​ള്ള​വ സാ​ധാ​ര​ണ നി​ര​ക്കി​ലു​ള്ള​വ​യാ​യി​രി​ക്കും. ആ​യ​തി​നാ​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ക​ഴി​വ​തും വേ​ഗ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​വാ​ൻ മെ​ന്പ​ർ​ഷി​പ്പ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി തോ​മ​സ് മാ​ത്യു പ​ട​ന്ന​മാ​ക്ക​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം