മൂ​ന്നു​വ​യ​സു​കാ​ര​നു ക്രൂ​ര മ​ർ​ദ​നം; അ​മ്മ​യു​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, December 13, 2018 7:47 PM IST
നെ​വാ​ർ​ക്ക് (ന്യൂ​യോ​ർ​ക്ക്): മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​തി​നെ തു​ട​ർ​ന്നു അ​മ്മ​യു​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. കു​ട്ടി​യെ ക്രൂ​ര​മാ​യി ബെ​ൽ​റ്റ് കൊ​ണ്ടു അ​ടി​ക്കു​ക​യും ചൂ​ടു​വെ​ള്ളം ശ​രീ​ര​ത്തി​ൽ ഒ​ഴി​ച്ചു പൊ​ള്ളി​ക്കു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന് പ​ട്രീ​ഷ (62), മേ​രി (55), പ​ട്രീ​ഷ ബു​ച്ച​ൻ (28), ബ്രി​ജി​റ്റ് (23), ന​റ്റാ​ഷ (43), ഹോ​മ​ർ (39) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് എ​സ​ക്സ് കൗ​ണ്ടി ക​റ​ക്ഷ​ണ​ൽ ഫെ​സി​ലി​റ്റി​യി​ലേ​ക്കും പി​ന്നീ​ട് കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി.

ആ​റു പേ​രും ഒ​രു​മി​ച്ചു നെ​വാ​ർ​ക്കി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ന​റ്റാ​ഷ​യാ​ണ് ഈ ​കു​ട്ടി​യു​ടെ മാ​താ​വെ​ന്ന് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. പ​ണി​ഷ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ കു​ട്ടി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ പ​റ​ഞ്ഞു. എ​സ​ക്സ് കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ടേ​ഴ്സ് ഓ​ഫീ​സും നെ​വാ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സ​ഹ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​ത്ര​യും ചെ​റി​യ കു​ട്ടി​യെ ആ​റു പേ​ർ ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ച്ച സം​ഭ​വം അ​ത്യ​പൂ​ർ​വ​വും ഭ​യാ​ന​ക​വു​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ