ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റി​ലി​ജി​യ​സ് ഫ്രീ​ഡം യു​എ​സ് ക​മ്മീ​ഷ​നി​ൽ അ​രു​ണി​മ ഭാ​ർ​ഗ​വ​യ്ക്ക് നി​യ​മ​നം
Saturday, December 15, 2018 10:03 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റി​ലി​ജി​യ​സ് ഫ്രീ​ഡം യു​എ​സ് ക​മ്മി​ഷ​നി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സി​വി​ൽ റൈ​റ്റ്സ് അ​റ്റോ​ർ​ണി അ​രു​ണി​മ ഭാ​ർ​ഗ​വ​യെ നി​യ​മി​ച്ച​താ​യി ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി അ​റി​യി​ച്ചു. അ​രു​ണി​മ​യു​ടെ നി​യ​മ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ന്‍റ​ർ നാ​ഷ​ന​ൽ റി​ലി​ജി​യ​സ് ഫ്രീ​ഡം ചെ​യ​ർ ടെ​ൻ​സി​ൽ ഡോ​ർ​ജി പ​റ​ഞ്ഞു. ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും പു​തി​യ ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും അ​രു​ണ​യു​ടെ നി​യ​മ​നം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും അ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും, അ​തി​ന് അ​വ​ർ​ക്കാ​വ​ശ്യ​മാ​യ നി​യ​മോ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ഏ​ൻ​തം ഓ​ഫ് യു​എ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​യാ​ണ് അ​രു​ണ ഭാ​ർ​ഗ​വ.

കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും നി​യ​മ ബി​രു​ദം നേ​ടി​യ ഇ​വ​ർ യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റി​സ് സി​വി​ൽ റൈ​റ്റ്സ് ഡി​വി​ഷ​ൻ എ​ജ്യു​ക്കേ​ഷ​ന​ൽ ഓ​പ്പ​ർ​ച്ച്യൂ​ണി​റ്റീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​രു​ന്ന​തി​നു മു​ന്പ് എ​ജ്യു​ക്കേ​ഷ​ൻ പ്രാ​ക്ടീ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു.

റിപ്പോർട്ട് : പി.പി. ചെറിയാൻ