മാ​ധ്യ​മ​ശ്രീ പ​ദ്ധ​തി​ക്ക് ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ​ഷി​പ്പു​മാ​യി സ​ണ്ണി മാ​ളി​യേ​ക്ക​ൽ
Saturday, December 15, 2018 10:05 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ്ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സി​ഗ്നേ​ച്ച​ർ പ​ദ്ധ​തി​യാ​യ മാ​ധ്യ​മ​ശ്രീ പ​ദ്ധ​തി​ക്ക് ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ​ഷി​പ്പു​മാ​യി സ​ണ്ണി മാ​ളി​യേ​ക്ക​ൽ . റെ​ജി ജോ​ർ​ജ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് 12 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കേ​ര​ള​ത്തി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ മാ​ധ്യ​മ​ശ്രീ പ​ദ്ധ​തി​ക്ക് ഇ​ന്ത്യ പ്ര​സ്ക്ല​ബ്ബ് തു​ട​ക്ക​മി​ടു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, ഇ​ന്ത്യാ ഗാ​ർ​ഡ​ൻ​സ് ഉ​ട​മ എ​ന്നീ നി​ല​ക​ളി​ൽ സു​പ​രി​ചി​ത​നാ​യ സ​ണ്ണി മാ​ളി​യേ​ക്ക​ൽ ഇ​ന്ത്യ പ്ര​സ ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് പ്ര​വാ​സ ലോ​ക​ത്ത് തി​ള​ങ്ങി​യ മ​ല​യാ​ളി വ്യ​വ​സാ​യി​ക​ളി​ൽ പ്ര​മു​ഖ​നാ​ണ്. ന്യൂ​ജ​ഴ്സി​യി​ൽ എ​ക​ഞ​ട​ഠ ണഛ​ഗ എ​ന്ന പേ​രി​ൽ ആ​ദ്യ​മാ​യി ഒ​രു ചൈ​നീ​സ് റ​സ്റ്റ​റ​ന്‍റ് തു​ട​ങ്ങി​യ മ​ല​യാ​ളി എ​ന്ന ക്രെ​ഡി​റ്റ് അ​ദ്ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​ണ്.

2006 ൽ ​ആ​രം​ഭി​ച്ച ഇ​ന്ത്യാ ഗാ​ർ​ഡ​ൻ റ​സ്റ്റ​റ​ന്‍റ് ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ക്കാ​ർ​ക്കി​ട​യി​ലും സ​ണ്ണി മാ​ളി​യേ​ക്ക​ലി​നെ പ്രി​യ​ങ്ക​ര​നാ​ക്കി​യ​ത്. അ​മേ​രി​ക്ക​യെ ന​ടു​ക്കി​യ സെ​പ്റ്റം​ബ​ർ 11 ലെ ​ഭീ​ക​രാ​ക്ര​മ​ണ സ​മ​യ​ത്ത് എ​ഫ്.​ബി.​ഐ​യു​ടെ​യും ന്യു​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ​യും വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ആ ​സ​ദ്പ്ര​വൃ​ത്തി അ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഒ​രി​ക്ക​ൽ കൂ​ടി മാ​ധ്യ​മ​ശ്രീ വി​ത​ര​ണ ച​ട​ങ്ങ് കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​ണ്. മു​ന്പു ന​ട​ന്ന ബോ​ൾ​ഗാ​ട്ടി പാ​ല​സ് ത​ന്നെ ജ​നു​വ​രി 13 ന് ​ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങു​ക​ളു​ടെ വേ​ദി. മാ​ധ്യ​മ​ശ്രീ​ക്കൊ​പ്പം മ​റ്റ് 10 അ​വാ​ർ​ഡു​ക​ളും മു​ന്പെ​ന്ന​ത്ത പോ​ലെ ന​ൽ​കു​ന്നു. മാ​റ്റ​മു​ള​ള​ത് ഇ​ന്ത്യ പ്ര​സ്ക്ല​ബ്ബ് നേ​തൃ​ത്വ​ത്തി​നും ജൂ​റി അം​ഗ​ങ്ങ​ൾ​ക്കും അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​വാ​ർ​ഡ് ജേ​താ​വി​നു​മാ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റാ​യ മ​ധു​വി​നൊ​പ്പം സു ​നി​ൽ തൈ​മ​റ്റ​മാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​പ്പം സ​ണ്ണി പൗ​ലോ​സ് (ട്ര​ഷ​റ​ർ ), ജ​യിം​സ് വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്). അ​നി​ൽ ആ​റന്മു​ള (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജീ​മോ​ൻ ജോ​ർ​ജ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) , മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ത്യു വ​ർ​ഗീ​സ് , ചീ​ഫ് ക​ണ്‍​സ​ൽ​ട്ട​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു.