സേ​വി മാ​ത്യു ഇ​ന്ത്യ പ്ര​സ് ക്ല​ബ് മാ​ധ്യ​മ​ശ്രീ ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ
Saturday, December 15, 2018 10:31 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ഭി​മാ​ന​സം​രം​ഭ​മാ​യ മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ ആ​യി ഫ്ലോ​റി​ഡ​യി​ൽ നി​ന്നും സേ​വി മാ​ത്യു. സാ​മൂ​ഹി​ക​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​സാ​നി​ധ്യ​മാ​യ സേ​വി മാ​ത്യു നി​ല​വി​ൽ ഫോ​മാ പ്ര​വാ​സി പ്രോ​പ്പ​ർ​ട്ടി പ്രൊ​ട്ട​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​നാ​യും സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ബോ​ർ​ഡ് മെ​ന്പ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യി​ലും ബി​സി​ന​സ് ശൃം​ഖ​ല​ക​ളു​ള്ള കോ​ത​മം​ഗ​ലം അ​റ​ന്പ​ൻ​കു​ടി കു​ടും​ബാം​ഗ​മാ​യ സേ​വി മാ​ത്യു , കോ​വ​ള​ത്തെ സോ​മ​തീ​രം റി​സോ​ർ​ട്ട് ഗ്രൂ​പ്പി​ന്‍റെ സ​ഹോ​ദ​ര​സ്ഥാ​പ​ന​ങ്ങ​ളാ​യ ചൊ​വ്വ​ര ബീ​ച്ച് റി​സോ​ർ​ട്ട്, കോ​ക്ക​ന​ട്ട് വാ​ലി ബീ​ച്ച് റി​സോ​ർ​ട്ട് എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​റു​മാ​ണ്.

സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്, ഫൊ​ക്കാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി , ഫോ​മാ റീ​ജി​ണ​ൽ പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ​മാ​ജം ഫ്ളോ​റി​ഡ പ്ര​സി​ഡ​ന്‍റ് , ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫ്ളോ​റി​ഡ സ്ഥാ​പ​ക സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളും സേ​വി മാ​ത്യു വ​ഹി​ച്ചി​ട്ടു​ണ്ട്.

സേ​വി മാ​ത്യു രൂ​പം ന​ൽ​കി​യ കേ​ര​ള ബോ​ട്ട് & ആ​ർ​ട്സ് ക്ല​ബ്ബാ​ണ് കേ​ര​ള സ​മാ​ജ​വു​മാ​യി സ​ഹ​ക​രി​ച്ചു കേ​ര​ള​ത്തി​ന് വെ​ളി​യി​ൽ ഏ​റെ പ്ര​സി​ദ്ധി നേ​ടി​യ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​രം മ​യാ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​യ സേ​വി മാ​ത്യു, സി​റ്റി ഓ​ഫ് പെം​ബ്രോ​ക്ക് പ​യ്ൻ​സി​ന്‍റെ വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മാ​ധ്യ​മ​ശ്രീ​ക്കൊ​പ്പം, മാ​ധ്യ​മ​ര​ത്ന​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് 10 അ​വാ​ർ​ഡു​ക​ളും ന​ൽ​കു​ന്നു. പ്ര​സി​ഡ​ന്‍റാ​യ മ​ധു കൊ​ട്ടാ​ര​ക്ക​ര​യോ​ടൊ​പ്പം സു​നി​ൽ തൈ​മ​റ്റ​മാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ണ്ണി പൌ​ലോ​സ് (ട്ര​ഷ​റ​ർ ), ജെ​യിം സ് ​വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്). അ​നി​ൽ ആ​റ​ൻ മു​ള(​ജൊ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജീ​മോ​ൻ ജോ​ർജ്(​ജോ​യി​ന്‍റ് ട്ര​ഷ​റർ ) ​മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ മാ​ത്യു വ​ർ​ഗ്ഗീ​സ് , ചീ​ഫ് ക​ണ്‍​സ​ൽ​ട്ട​ൻ​റ് ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു . ജൂ​റി​യി​ൽ ഡോ.​ഡി ബാ ​ബു​പോ​ൾ ചെ​യ​ർ​മാ​ൻ. മാ​ധ്യ​മ കു​ല​പ​തി​ക​ളാ​യ തോ​മ​സ് ജേ​ക്ക​ബ്, കെ.​എം റോ​യി, അ​ല ക്സാ​ണ്‍​ർ സാം, ​അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഡോ.​എം.​വി പി​ള​ള എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.