ഒബാമ കെയർ ഭരണഘടനാ വിരുദ്ധം: കോടതി
Sunday, December 16, 2018 2:38 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ആ​​​​രോ​​​​ഗ്യ​​​​ പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ മു​​​​ൻ യു​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ കൊ​​​​ണ്ടു​​​​വ​​​​ന്ന അ​​​​ഫോ​​​​ർ​​​​ഡ​​​​ബി​​​ൾ കെ​​​​യ​​​​ർ നി​​​​യ​​​​മം(​​​​ഒ​​​​ബാ​​​​മ കെ​​​​യ​​​​ർ) ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് ടെ​​​​ക്സ​​​​സി​​​​ലെ ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി ജ​​​​ഡ്ജി റീ​​​​ഡ് ഒ’​​​​കോ​​​​ണ​​​​ർ വി​​​​ധി​​​​ച്ചു.

ഒ​​​​ബാ​​​​മ കെ​​​​യ​​​​ർ ആ​​​രോ​​​ഗ്യ​​​ര​​​ക്ഷാ​​​ പ​​​ദ്ധ​​​തി​​​യെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വി​​​​ധി​​​​യെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ, സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​പ്പീ​​​​ലി​​​​നു സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ നി​​​​യ​​​​മം റ​​​​ദ്ദാ​​​​ക്കി​​​​ല്ലെ​​​​ന്ന് വൈ​​​​റ്റ്ഹൗ​​​​സ് വ​​​​ക്താ​​​​വ് സാ​​​​റാ സാ​​​​ണ്ടേ​​​​ഴ്സ് അ​​​​റി​​​​യി​​​​ച്ചു.

2010 ലാ​​​​ണ് നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. ട്രം​​​​പ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യെ​​​​ങ്കി​​​​ലും നി​​​​യ​​​​മം റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ല. ഒ​​​​ബാ​​​​മ കെ​​​​യ​​​​ർ ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കി ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​സാ​​​​ക്കി​​​​യ ബി​​​​ൽ വ​​​​ൻ നി​​​​കു​​​​തി​​​​ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി 20 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ണ് കോ​​​​ട​​​​തി വി​​​​ധി പ്ര​​​​സ്താ​​​​വി​​​​ച്ച​​​​ത്.