കെഎച്ച്എം​എ​ൻ ഭ​ര​ണ​സ​മി​തി​യെ തെര​ഞ്ഞെ​ടു​ത്തു
Monday, December 17, 2018 9:25 PM IST
മി​നി​യാ​പ്പോ​ളി​സ്: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് മി​ന​സോ​ട്ട​യു​ടെ(​കെഎച്ച്എം​എ​ൻ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 2019 ജ​നു​വ​രി മു​ത​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. കെഎച്ച്എം​എ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി സു​രേ​ഷ് നാ​യ​ർ(​പ്ര​സി​ഡ​ന്‍റ്), ഉ​ഷ നാ​രാ​യ​ണ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​രേ​ഷ് തെ​ക്കോ​ട്ട്(​സെ​ക്ര​ട്ട​റി), പ്രേം ​ശ​ങ്ക​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), രാ​ജേ​ഷ് നാ​യ​ർ(​ട്ര​ഷ​റ​ർ), ശ്രീ​ജ മ​നോ​ജ്(​മെ​ന്പ​ർ​ഷി​പ്പ് ഡ​യ​റ​ക്ട​ർ), വി​നോ​ദ് നാ​യ​ർ(​യൂ​ത്ത് ആ​ക്ടി​വി​റ്റി ഡ​യ​റ​ക്ട​ർ), ല​ക്ഷ​മി ജോ​ഷ്(​വ​നി​താ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ), അ​നി​ൽ പ​ണി​ക്ക​ർ( ചാ​രി​റ്റി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി മി​ന​സോ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കെഎച്ച്എം​എ​ൻ ഇ​തി​നോ​ട​കം നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹൈ​ന്ദ​വ ആ​ഘോ​ഷ​ങ്ങ​ളും ന​ട​ത്തി. പു​തു​വ​ർ​ഷം മു​ത​ൽ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല വി​പു​ല​പ്പെ​ടു​ത്താ​നും യു​വ​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഹി​ന്ദു ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ളും മ​റ്റും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: സു​രേ​ഷ് നാ​യ​ർ