യുഎസ് കോ​സ്റ്റ്ഗാ​ർ​ഡ് ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി
Monday, December 17, 2018 9:37 PM IST
മ​യാ​മി: വീട്ടിലുണ്ടായ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു യു​എ​സ് കോ​സ്റ്റ്​ഗാ​ർ​ഡായ ഭർത്താവ് ഭാര്യയെയും മകനെയും വെടിവച്ചു. വെ​ടി​വ​യ്പ്പി​ൽ ഭാ​ര്യ​യും ഏ​ഴു വ​യ​സു​ള്ള മ​ക​നും കൊ​ല്ല​പ്പെ​ടു​ക​യും എ​ട്ടു വ​യ​സു​ള്ള മ​ക​ളെ ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

മി​യാ​മി കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സി​ലു​ണ്ടാ​യി​രു​ന്ന ജോ​ണ്‍ പ്രി​സ്ന​ർ (44) ആ​ണ് ഭാ​ര്യ ഗ്രൊ​ച്ച​ൽ പ്രി​സ്ന​നും (39), മ​ക്ക​ൾ​ക്കും നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ഭാ​ര്യ​യും മ​ക​നും സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മി​യാ​മി ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രി​സ്ന​ർ പി​ന്നീ​ട് സ്വ​യം വെ​ടി​വ​ച്ചു ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡി​സം​ബ​ർ 16 ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ജോ​ണും ഗ്രൊ​ച്ച​നും വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്നും വെ​ടി​വ​യ്പി​നു പ്രേ​രി​പ്പി​ച്ച​തെ​ന്താ​യി​രു​ന്നു​വെ​ന്ന് അ​റി​യി​ല്ലെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

വെ​ടി​വ​യ്പ് ന​ട​ക്കു​ന്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മാ​താ​വി​നോ​ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ഗ്രൊ​ച്ച​ൽ പ​റ​ഞ്ഞു. പൊ​ലീ​സ് വീ​ട്ടി​ലെ​ത്തു​ന്പോ​ൾ ഭാ​ര്യ​യും മ​ക​നും മ​രി​ച്ചി​രു​ന്നു​വെ​ന്നും മ​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും കോ​സ്റ്റ് ഗാ​ർ​ഡ് വ​ക്താ​വ് റ​യാ​ൻ കെ​ല്ലി പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു കോ​സ്റ്റ് ഗാ​ർ​ഡും, മി​യാ​മി ഡേ​ഡ് കൗ​ണ്ടി പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ