പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് പ​ന്പ​യു​ടെ സ്വാ​ന്ത്വ​നം
Tuesday, December 18, 2018 9:08 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫ​യാ​യി​ലെ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളോ​ടും മ​റ്റു സു​മ​ന​സു​ക​ളോ​ടു​മൊ​പ്പം പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള ഉ​ദ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​ച്ചേ​ർ​ന്നു.

പ​ന്പ സ​മാ​ഹ​രി​ച്ച തു​ക​യി​ൽ നി​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും വാ​ങ്ങി ന​ൽ​കാ​ൻ പ​ന്പ​യു​ടെ അം​ങ്ങ​ൾ​ക്ക് നേ​രി​ട്ട​റ​യാ​വു​ന്ന​വ​രും ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യ ആ​റു കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ, പു​ലി​യൂ​ർ, എ​ട​ത്വ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല, റാ​ന്നി, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മു​വാ​റ്റു​പു​ഴ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​ന്പ​യു​ടെ സ​ഹാ​യം എ​ത്തി​യ​ത്.
.
പ​ന്പ തു​ട​ങ്ങി​വ​ച്ച ഈ ​സം​ര​ഭ​ത്തി​ന് പ​ന്പ​യു​ടെ എ​ക്സി​ക​ന​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും വി​മ​ൻ​സ് ഫോ​റ​വും, അഭ്യുദ​യ​കാം​ഷി​ക​ളും നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ