പ്രൗഢഗംഭീരം!!! ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Thursday, January 10, 2019 4:45 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്‍റ് ജോണ്‍സൻ കണ്ണൂക്കാടന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എക്യൂമെനിക്കൽ കൗണ്‍സിൽ ചർച്ചുകളുടെ പ്രസിഡന്‍റ് റവ. ജോണ്‍ മത്തായി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ജോഷി വള്ളിക്കളം സ്വാഗതം ആശംസിച്ചു. ടെസ ചുങ്കത്തിന്‍റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ജോയിന്‍റ് സെക്രട്ടറി സാബു കട്ടപ്പുറം എം.സി. ആയിരുന്നു. സന്തോഷ് കുര്യൻ പൊളിറ്റിക്കൽ ഫോറത്തിനെക്കുറിച്ചുള്ള വിവരങ്ങളും യൂത്ത് പ്രതിനിധി കണ്‍വീനർ കവലയ്ക്കൽ യുവജനങ്ങളുടെ പ്രവർത്തന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചു.

ജോയിന്‍റ് ട്രഷറർ ഷാബു മാത്യു പരിപാടിയുടെ സ്പോണ്‍സർമാരെ പരിചയപ്പെടുത്തി. മെഗാ സ്പോണ്‍സർ മെയിൻലാൻഡ് ഇന്ത്യ കേറ്ററിംഗിനു വേണ്ടി ബ്ലസൻ ജോർജ് അനുമോദനഫലം സ്വീകരിച്ചു. ഗ്രാന്‍റ് സ്പോണ്‍സർമാരായ അലക്സ് & അച്ചാമ്മ മരുവത്തറ, അറ്റോർണി ജിമ്മി വാച്ചാച്ചിറ, സർട്ടീഫൈഡ് അക്കൗണ്ടിംഗ്, അറ്റോർണി ദീപ പോൾ, അച്ചീവ് റിയൽ എസ്റ്റേറ്റ് എന്നിവരും മുഖ്യാധിഥിയിൽ നിന്നും അനുമോദന ഫലകം സ്വീകരിച്ചു. മറ്റു സ്പോണ്‍സേഴ്സ് ഗ്യാസ് ഡിപ്പോ, എബി ഇലക്കാട്ട്, ഡോ. സൂസൻ ഇടുക്കുതറയിൽ, മോഹൻ സെബാസ്റ്റ്യൻ, അശോക് ലക്ഷ്മണൻ, ഡോ. എലിസബത്ത് മാഞ്ഞൂരാൻ, ജോണ്‍സൻ മാളിയേക്കൽ, കൈരളി ഫുഡ്, സ്പീൻ സിറ്റി പ്രൊഡക്ഷൻസ്, ബ്രിസ്റ്റോൽ പാലസ് ബാൻക്വറ്റ്, സ്റ്റൈൽ & ഗേൾസ് ബ്യൂട്ടീ സലണ്‍, കെ.ഒ. ജോസ്, ടോമി വെള്ളൂക്കുന്നേൽ, ഡോ. മാത്യു ജോസഫ്, റോയൽ മലബാർ ഫുഡ്, അറ്റോർണി ടീന തോമസ്, അറ്റോർണി സ്റ്റീവ് ക്രിഫേസ്, സഞ്ചു മാത്യു, ജോസഫ് തേവര എന്നിവരായിരുന്നു. ട്രഷറർ ജിതേഷ് ചുങ്കത്ത് നന്ദി പറഞ്ഞു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റുമാരായ ജോസഫ് നെല്ലുവേലി, പി.ഒ. ഫിലിപ്പ്, വർഗീസ് കെ. ജോണ്‍, അഗസ്റ്റിൻ കരിംകുറ്റിയിൽ, ജയിംസ് കട്ടപ്പുറം, സ്റ്റാൻലി കളരിക്കമുറിയിൽ, ബെന്നി വച്ചാച്ചിറ, സണ്ണി വള്ളിക്കളം, ടോമി അബേറോട്ട് എന്നിവരുടെ സാന്നിദ്ധ്യവും ഫൊക്കാന ജോയിന്‍റ് ട്രഷറർ പ്രവീണ്‍ തോമസ്, ഫോമ ആർ.വി.പി. ബിജി എടാട്ട്, ഫോമ മുൻ ട്രഷറർ ജോസി കുരിശുങ്കൽ മിഡ് വെസ്റ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജോണ്‍ പാട്ടപ്പതി, കേരള അസോസിയേഷൻ പ്രസിഡന്‍റ് ജോർജ് പാലമറ്റം എന്നിവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഷിക്കാഗോ മലങ്കര ചർച്ചിലെ ഫാ. ബാബു മഠത്തിപറന്പിലും സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ചിലെ ഫാ. ഹാം ജോസും പരിപാടിയിൽ സംബന്ധിച്ചു.

തുടർന്നു നടന്ന കലാപരിപാടികൾ ബോർഡ് മെന്പേഴ്സ് ആയ സന്തോഷ് കുര്യൻ, ഷൈനി ഹരിദാസ്, ആഗ്നസ് തെങ്ങുമൂട്ടിൽ എന്നിവർ കോഓർഡിനേറ്റ് ചെയ്തു. ജിനു വർഗീസ്, തോമസ് ഒറ്റക്കുന്നേൽ, എസ്എസ്ആർ. ഷിക്കാഗോ, ലിൻസി വടക്കുംചേരി എന്നിവർ കോഓർഡിനേറ്റ് ചെയ്ത ഡാൻസുകളും ജെസി തരിയത്ത്, ശാന്തി ജയ്സൻ എന്നിവർ കോഓർഡിനേറ്റ് ചെയ്ത ഗാനങ്ങളും വളരെ മനോഹരങ്ങളായിരുന്നു. കാൽവീൻ കവലയ്ക്കലും ആതിര മണ്ണംചേരിലും അവതാരകരായി പരിപാടികൾ ഭംഗിയാക്കി. ഭക്തി ഗാനങ്ങളുടെ ലിറിക്സ് എഴുതിയ മോഹൻ സെബാസ്റ്റ്യനെ ചടങ്ങിൽ അനുമോദിച്ചു. മനോജ് അച്ചേട്ട് കോർഡിനേറ്റ് ചെയ്ത റാഫിൾ ഡ്രോയിൽ വിജയിച്ച ഷീബ ഷാബുവിന് 65 ഇഞ്ച് ടിവിയും ജോയൽ തലയ്ക്കലിന് പ്രവീണ്‍ തോമസ് സ്പോണ്‍സർ ചെയ്ത ടാബ്ലറ്റും സമ്മാനമായി നൽകി.

ബാബു മാത്യു, ചാക്കോ മറ്റത്തിപറന്പിൽ, ലൂക്ക് ചിറയിൽ, ആൽവിൻ ഷിക്കോർ, സജി മണ്ണം ചേരിൽ, ലീല ജോസഫ്, മേഴ്സി കുര്യാക്കോസ്, ഫിലിപ്പ് പുത്തൻപുരയിൽ, ജോസ് സൈമണ്‍ മുണ്ട പ്ലാക്കൽ, ടോബിൻ മാത്യു, ജിമ്മി കണിയാലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : ജോഷി വള്ളിക്കളം