ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; യോങ്കേഴ്‌സ് പാര്‍ക്ക്ഹില്‍ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു
Thursday, January 10, 2019 6:11 PM IST
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ യോങ്കേഴ്‌സ് പാര്‍ക്ക്ഹില്‍ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് ജനുവരി ആറിനു നടന്നു.

വികാരി ഫാ.നൈനാന്‍ ഈശോ ഫാമിലി കോണ്‍ഫറന്‍സ് സ്വാഗതം ആശംസിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ സാജന്‍ മാത്യു, ഡോ.ഫിലിപ് ജോര്‍ജ്, കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, മറ്റ് ഭാരവാഹികളായ സണ്ണി വറുഗീസ്, തോമസ് കോശി, മറിയാമ്മ ഏബ്രഹാം, ജീമോന്‍ വറുഗീസ്, ജയ്‌സണ്‍ തോമസ്, ജിയോ ചാക്കോ എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ച് ഇടവകാംഗങ്ങൾക്ക് അറിവു നൽകി. റോയി എണ്ണച്ചേരില്‍, സാജന്‍ മാത്യു, ബിബു ജോര്‍ജ്, ജേക്കബ് പി ചാക്കോ എന്നിവര്‍ ഗ്രാൻഡ് സ്‌പോണ്‍സര്‍ മാത്യു രജിസ്റ്റര്‍ ചെയ്തു. സുവനീര്‍ പരസ്യങ്ങളും ലഭിച്ചു.

ജൂലൈ 17 മുതല്‍ 20 വരെ നടക്കുന്ന കോണ്‍ഫറന്‍സിനായുള്ള ഒരു ആലോചനായോഗം ജനുവരി 12 ന് (ശനി) 12 ന് മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ഇടവകയില്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുമെന്ന് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ അറിയിച്ചു. (497 Godwin Ave, Midland Park, NJ).

റിപ്പോർട്ട്: ജോർജ് തുന്പയിൽ