ഷിക്കാഗോ സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍ നടത്തി
Friday, January 11, 2019 2:33 PM IST
ഷിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ തുടര്‍ കോളേജ് വിദ്യാഭ്യാസത്തിനു പ്രയോജനപ്രദമായ നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ സെമിനാറിനു ഡോ. അജിമോള്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി.

കോളേജ് വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും ഫലപ്രദമായി അവയെ നേരിടേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ .ബിന്‍സ് ചേത്തലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച് എക്‌സിക്യൂട്ടീവും അധ്യാപകരും സെമിനാറിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. നൂറിലധികം മാതാപിതാക്കള്‍ പങ്കെടുത്ത സെമിനാറിന് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം