ഹൂസ്റ്റണിൽ മകരവിളക്ക് ഉത്സവം ജനുവരി 14 ന്
Friday, January 11, 2019 5:11 PM IST
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം ജനുവരി 14ന് (തിങ്കൾ) നടക്കും. ശ്രീ അയ്യപ്പസന്നിധിയിൽ ഭക്തിനിർഭരമായ ഗാനസുധയും തുടർന്ന് മകരവിളക്കും ലക്ഷാർച്ചനയും നടക്കും.

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുമ്പോൾ ഹൂസ്റ്റണിൽ ശാന്തിയുടേയും സമാധാനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ഹൈന്ദവ സംസ്കാരത്തിന്‍റേയും നൂറുകണക്കിന് പൊൻ തിരികൾ തെളിയിക്കുമെന്ന് ക്ഷേത്രം പ്രസിഡന്‍റ് ശശിധരൻ നായർ അറിയിച്ചു. ഈ മഹോത്സവത്തിന്  തിരിതെളിയിക്കുവാനും ലക്ഷാര്ച്ചനക്കും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ എത്രയും വേഗം ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. തുടർന്ന് പടിപൂജയും അന്നദാനവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഗുരുവായൂരപ്പൻ ക്ഷേത്രം 713 729 8994, ശശിധരൻ നായർ 832 860 0371, സുരേഷ് പിള്ള 713 569 7920, രമാശങ്കർ 404 680 9787, ഇമെയിൽ [email protected]

റിപ്പോർട്ട്: ശങ്കരൻകുട്ടി