കെഎച്ച്എൻഎ കൺവൻഷൻ: ലോസ് ആഞ്ചലസിൽ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു
Friday, January 11, 2019 6:09 PM IST
ലോസ് ആഞ്ചലസ് : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച് എൻഎ) ന്യൂ ജേഴ്‌സിയിൽ സംഘടിപ്പിക്കുന്ന പത്താമത് ഗ്ലോബൽ ഹിന്ദു കൺവെൻഷന്‍റ് രജിസ്‌ട്രേഷൻ ലോസ് ആഞ്ചലസിൽ കിക്ക് ഓഫ് ചെയ്തു.

ജനുവരി അഞ്ചിനു ലോസ് ആഞ്ചലസിലെ ഹൂവർ മിഡിലിൽ നടന്ന ചടങ്ങിൽ കലിഫോർണിയയിലെ മലയാളി സംഘടനയായ "ഓം' ന്‍റെ സ്ഥാപകരിലൊരാളും സംഘാടകനുമായ ജി.കെ നായരിൽനിന്നും കെഎച്ച്എൻഎ അധ്യക്ഷ ഡോ. രേഖ മേനോൻ ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു. കെഎച്ച്എൻഎ ഡയറക്ടർ ഡോ. രവി രാഘവൻ, ട്രസ്റ്റി പ്രഫ. ആർ. ജയകൃഷ്ണൻ, ഓം ഭാരവാഹികളായ വിനോദ് ബാഹുലേയൻ, രമ നായർ, രവി വെള്ളത്തേരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഓഗസ്റ്റ് മുപ്പതുമുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കുന്ന കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. വനിതാ യുവജന പരിപാടികൾ, ആധ്യാത്മിക ചർച്ചകൾ ,കലാപരിപാടികൾ, വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ കൺവൻഷന്‍റെ ഭാഗമായിരിക്കും.

പ്രവാസി മലയാളികളുടെ രണ്ടാം തലമുറയിൽപ്പെട്ട ഡോ. രേഖ മേനോന്‍റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷനിൽ യുവ തലമുറയുടെ സജീവ സാന്നിധ്യം ഏറെ പ്രതീക്ഷിക്കപ്പെടുന്നു.
കലിഫോർണിയയിലെ മലയാളി അസോസിയേഷനായ "ഓം' ആണ് ലോസ് ആഞ്ചലസിലെ രജിസ്‌ട്രേഷൻ ചടങ്ങു സംഘടിപ്പിച്ചത്.

വിവരങ്ങൾക്കും രജിസ്ട്രഷനും www.namaha.org സന്ദർശിക്കുക.

റിപ്പോർട്ട്: സാൻഡി പ്രസാദ്