ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയ്ക്ക് പുതിയ ഭരണസമിതി
Friday, January 11, 2019 6:31 PM IST
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയ്ക്ക് പുതിയ ഭരണസമിതി. കൈകാരന്മാരായി ജോജോ ഒഴുകയിൽ, ജോ ആന്‍റണി, അനിൽ ചാക്കോ കണ്ടത്തിൽ എന്നിവരും സെക്രട്ടറിയായി ബെന്നി മുട്ടപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് പാരീഷ് കൗൺസിൽ അംഗങ്ങളായി ടെസി ജോർജ് ആറോലിച്ചാലിൽ, ജേക്കബ് പടിഞ്ഞാറേക്കളം, ജോയ്സൻ മണവാളൻ, കാർത്തി മേരി മാത്യു, സിബിച്ചൻ മാമ്പിള്ളി, സിന്‍റോ ജീരകത്തിൽ, ഹെലൻസ് നെയ്യാൻ, ജ്യോതി കണ്ണേറ്റു മാലിയിൽ, ജോട്ടി പ്ലാത്തറ, ജയിൻ ഇല്ലിമൂട്ടിൽ, ജോസി പൈലി, നിഷാ കുളപ്പുരത്താഴെ, ജോസ് ഞാറകുന്നേൽ, മാർട്ടിൻ പെരുംമ്പായിൽ, ജോസ് മലയിൽ, ടോം മുണ്ടയ്ക്കൽ, റോണി പൈറ്റുതറ, സെബാസ്റ്റ്യൻ വിരുത്തിയിൽ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി ഷോളി കുമ്പിളുവേലി, വിനു വാതപ്പള്ളി, സ്റ്റീവ് കൈതാരം (യൂത്ത് പ്രതിനിധി) എന്നിവരും വികാരി ജോസ് കണ്ടത്തിക്കുടിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

തുടർന്നു നടന്ന പാരീഷ് കൗൺസിൽ യോഗത്തിൽ വികാരി ഫാ. ജോസ് കണ്ടത്തികുടി അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിയുന്ന അംഗങ്ങൾ കഴിഞ്ഞ രണ്ടു വർഷം ഇടവകയ്ക്കു ചെയ്ത സേവനങ്ങൾക്ക് വികാരി നന്ദി പറഞ്ഞു. സഹവികാരി ഫാ. റോയിസൻ മേനോലിക്കലും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി