കൊച്ചിയിൽ ഡബ്ല്യുഎംസി ഗ്ലോബൽ ബിസിനസ്, പരിസ്ഥിതി സെമിനാറുകളും അവാർഡ് ദാനവും
Saturday, January 12, 2019 4:55 PM IST
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എന്‍വയോണ്‍മെന്‍റ് ഫോറവും അന്തര്‍ദേശീയ ബിസിനസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സമ്മേളനവും അവാര്‍ഡ് ദാനവും ജനുവരി 13ന് (ഞായർ) കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ടാജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 9 മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ അരങ്ങേറും. 2018 ലെ ഗ്ലോബല്‍ എന്‍വയോണ്‍മെന്‍റ് പ്രോട്ടക്ഷന്‍ പ്രോജക്ട് അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. സംഘടനകള്‍, സ്കൂളുകള്‍, റിസര്‍ച്ച് സെന്‍ററുകള്‍ എന്നീ മേഖലകളില്‍ നിന്നും വിജയികളായവര്‍ക്ക് പത്തുലക്ഷം രൂപയ്ക്കുള്ള അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്യുക. ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രി കെ.കെ.ശൈലജ ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ ന്യൂ ജേഴ്സിയിൽ നടന്ന ഗ്ലോബൽ കോൺഫറൻസിനുശേഷം നടക്കുന്ന മെഗാ പരിപാടിയാണ് കൊച്ചിയിൽ നടക്കുന്നത്.

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഗ്ലോബല്‍ ബിസിനസ് മീറ്റും ഉച്ചയ്ക്ക് 2.15 മുതല്‍ 3.15 വരെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറും വൈകുന്നേരം 4 മുതല്‍ 6.30 വരെ അവാര്‍ഡ് ദാന പരിപാടികളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോകമെന്പാടുമുള്ള ഗ്ലോബല്‍, റീജണണ്‍, പ്രോവിന്‍സ് ഭാരവാഹികളും അംഗങ്ങളും വിദേശപ്രതിനിധികളും കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കും. ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗവും ഇതിനു മുന്നോടിയായി നടക്കും. യോഗത്തിൽ കേരളം പുനർനിർമാണത്തിനായുള്ള പ്രാധാന്യമർഹിക്കുന്ന പ്രോജക്റ്റുകൾ ഏറ്റെടുക്കുമെന്ന് ഗ്ലോബൽ പ്രസിഡന്‍റ് ജോണി കുരുവിള അറിയിച്ചു.

ഇന്ത്യ റീജൺ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഫാർ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. അമേരിക്കയിൽ നിന്നും റീജൺ പ്രസിഡന്‍റ് ജയിംസ് കൂടൽ, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഫോർ റീജൺ എസ്. കെ. ചെറിയാൻ, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ വൈസ് ചെയർ തങ്കമണി അരവിന്ദൻ തുടങ്ങിയവരും ന്യൂയോർക്കിൽ നിന്നും പ്രൊവിൻസ്, റീജൺ പ്രാധിനിത്യമുള്ള ഓഫീസർമാരും പങ്കെടുക്കുമെന്ന് പി.സി. മാത്യു അറിയിച്ചു.

പരിപാടികൾക്ക് ഗ്ലോബൽ ചെയർമാൻ ഡോ. എ.വി. അനൂപ്, ഗ്ലോബൽ പ്രസിഡvജോണി കുരുവിള, ജനറൽ സെക്ക്രട്ടറി സി. യു. മത്തായി, ടി.പി. വിജയൻ, അഡ്വ. സിറിയക് തോമസ്, മുതലായവർ നേതൃത്വം കൊടുക്കും..