ഷിക്കാഗോ സെന്റ് മേരീസ് ക്രിസ്മസ് കരോള്‍: സമ്മാനങ്ങള്‍ വിതരണം ചെയ്തു
Tuesday, January 15, 2019 12:54 PM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ കൂടാരയോഗ തലത്തില്‍ നടന്ന ക്രിസ്മസ് കരോള്‍ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച കൂരാരയോഗത്തിനുള്ള സമ്മാനങ്ങള്‍ സെന്റ് ജെയിംസ്, സെന്റ് ആന്റണി , സെമന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കൂടാരയോഗങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും നല്ല ക്രമീകരണത്തോടെ നടത്തിയ കരോള്‍ ഒരുക്കങ്ങള്‍ക്കുള്ള ഒന്നാം സ്ഥാനം സെന്റ് ആന്റണിയും രണ്ടാം സ്ഥാനം സെന്റ് ജയിംസും നേടി.

സ്‌പെഷ്യല്‍ അവാര്‍ഡിന് സെന്റ് സേവ്യര്‍ കൂടാരയോഗം അര്‍ഹമായി. നല്ല ഭവന ഡെക്കറേഷനുള്ള ഒന്നാം സ്ഥാനം സെന്റ് ജയിംസ് കൂടാരയോഗത്തില്‍ നിന്നും , രണ്ടാം സ്ഥാനം ലൂര്‍ദ് മാതായില്‍ നിന്നും നേടി. ഏറ്റവും നല്ല ക്രിസ്മസ് പാപ്പായെ അവതരിപ്പിച്ചതിനുള്ള ഒന്നാം സ്ഥാനം സെന്റ് ആന്റണിയും, രണ്ടാം സ്ഥാനം സെന്റ് ജോസഫും നേടി. ഏറ്റവും നല്ല പുല്‍ക്കൂട് അലങ്കരിച്ചതിനുള്ള ഒന്നാം സ്ഥാനം സെന്റ് സേവ്യര്‍ നേടുകയും രണ്ടാംസ്ഥാനം സെന്റ് ജയിംസും , സെന്റ് ആന്റണിയും പങ്കിട്ടു. സ്‌നേഹദൂത് 2018 എന്ന ക്രിസ്മസ് കരോള്‍ പ്രോഗ്രാമില്‍ യുവജന സഹകരണത്തിനുള്ള പ്രോത്സാഹന സമ്മാനം മികച്ച പ്രകടനം കാഴ്ചവെച്ച ഐസക് വാക്കേല്‍ കരസ്ഥമാക്കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം