വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​​ലി​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഡാ​ള​സി​ൽ കൊ​ണ്ടാ​ടി
Thursday, January 17, 2019 10:28 PM IST
ക​രോ​ൾ​ട്ട​ൻ, ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ നോ​ർ​ത്ത് ടെ​ക​സ​സ്, ഡാ​ള​സ് പ്രൊ​വി​ൻ​സു​ക​ളു​ടെ സം​യു​ക്ത ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി 13 ഞാ​യ​റാ​ഴ്ച ആ​റി​ന് ക​രോ​ൾ​ട്ട​ൻ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി യു​സ് സി​ട്ര​സ് ഓ​ഫ് ടെ​ക്സ​സി​ന്‍റെ ഉ​ട​മ​യാ​യ പ്ര​ഫ. ഡോ. ​മാ​ണി സ്ക​റി​യ പ​ങ്കെ​ടു​ത്തു.

ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​രി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി സ​മാ​രം​ഭി​ച്ചു. നോ​ർ​ത്ത് ടെ​ക്സ​സ് സെ​ക്ര​ട്ട​റി സു​കു വ​ർ​ഗീ​സ് എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്രി​യ ചെ​റി​യാ​നും ജോ​ണ്‍​സ​ണ്‍ ത​ല​ച്ചെ​ല്ലൂ​രും ഈ ​പ​രി​പാ​ടി​യു​ടെ എം​സി​യാ​യി​രു​ന്നു. ചീ​ഫ് ഗ​സ്റ്റ് പ്ര​ഫ. ഡോ. ​മാ​ണി സ്ക​റി​യ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ നേ​താ​ക്ക​ളാ​യ ഫി​ലി​പ്പ് തോ​മ​സ് (അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ). സാ​ബു ബേ​ബി (നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ), പ്രി​യ ചെ​റി​യാ​ൻ (നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്), വ​ർ​ഗീ​സ് മാ​ത്യു (ഡാ​ള​സ് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ) എ​ന്നി​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദാ​ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​തി​ഥി ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ശം​സ​ക​ൾ​ക്കൊ​പ്പം ആ​ത്മ​വി​ശ്വാ​സം എ​ങ്ങ​നെ വ​ർ​ധി​പ്പി​ക്കാം എ​ന്നും ബി​സി​ന​സി​ൽ എ​ങ്ങ​നെ സ്വ​യം പ​ര്യാ​പ്ത​ത ക​ണ്ടെ​ത്താ​മെ​ന്നും വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഡാ​ള​സ് സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. റ​വ. എ​ൽ​ദോ പൈ​ലി​യു​ടെ ആ​ശം​സാ പ്ര​സം​ഗ​വും മ​നോ​ഹ​ര​മാ​യ ഗാ​ന​വും വ​ള​രെ പ്ര​ശം​സ​നീ​യ​മാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ റി​ഥം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് ടീം, ​സോ​ണി​യ ആ​ൻ​ഡ് സി​സ്റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ നൃ​ത്ത​ങ്ങ​ളും സ​ദ​സി​നെ സ​ന്തോ​ഷി​പ്പി​ച്ചു. വ​ള​ർ​ന്നു​വ​രു​ന്ന കൊ​ച്ചു ക​ലാ​കാ​രി ടി​യാ​ന ഷാ​ൻ മാ​ത്യു വി​വി​ധ ഭാ​ഷ​ക​ളി​ൽ ഇ​ന്പ​മു​ള്ള ഗാ​ന​ങ്ങ​ളാ​ൽ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്നു. റി​ഥം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ ഓ​ണ​ർ ഷൈ​നി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ മാ​ർ​ഗം​ക​ളി​യും സാ​ബു ഇ​ത്താ​ക്ക​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പു​രു​ഷന്മാ​രു​ടെ കോ​മ​ഡി ഡാ​ൻ​സും വ​ള​രെ ആ​ക​ർ​ഷ​ണീ​യ​മാ​യി​രു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടു​കൂ​ടി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഏ​ബ്ര​ഹാം തോ​മ​സ്