പു​ഴ​യ​മ്മ​യു​ടെ ആ​ദ്യ​ത്തെ പ്ര​ദ​ർ​ശ​നം അ​മേ​രി​ക്ക​യി​ൽ
Thursday, January 17, 2019 10:29 PM IST
കാ​ലി​ഫോ​ർ​ണി​യ: വെ​ള്ള​പ്പൊ​ക്ക​ത്തെ​യും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ചു​കൊ​ണ്ട് ഹ​രി​ദ്വാ​രി​ലും വാ​ര​ണാ​സി​യി​ലും കേ​ര​ള​ത്തി​ലും വ​ച്ചു ച​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ചി​ത്ര​മാ​ണ് പു​ഴ​യ​മ്മ.

പു​ഴ​ക​ളു​ടെ​യും പ്ര​കൃ​തി​യു​ടെ​യും ക​ഥ പ​റ​യു​ന്ന ആ​ദ്യ ചി​ത്രം എ​ന്ന രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​വും പ്ര​ശം​സാ​പ​ത്ര​വും കി​ട്ടു​ന്ന ആ​ദ്യ ചി​ത്രം എ​ന്ന വി​ശേ​ഷ​ണ​വും കൂ​ടി​യു​ണ്ട് ഈ ​ചി​ത്ര​ത്തി​ന്.
ഗോ​കു​ലം മൂ​വീ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഈ ​ഇ​ന്തോ അ​മേ​രി​ക്ക​ൻ ചി​ത്ര​മാ​യ പു​ഴ​യ​മ്മ​യു​ടെ ആ​ദ്യ​പ്ര​ദ​ശ​നം കാ​ലി​ഫോ​ണി​യാ​യി​ൽ സാ​ൻ ഹോ​സെ സ്റ്റാ​ർ മൂ​വീ​സാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ആ​ദ്യ​മാ​യി​ട്ടാ​ണ് റി​ലീ​സി​ന് മു​ൻ​പ് ഒ​രു മ​ല​യാ​ള ചി​ത്രം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് കാ​ണാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ത​ന്പി ആ​ന്‍റ​ണി, ലി​ൻ​ഡ ആ​ർ​സി​ൻ (യു​എ​സ്എ), മീ​നാ​ക്ഷി (ഒ​പ്പം ഫെ​യിം ) ആ​ഷ്ലി ബോ​ബ​ൻ ഫാ​ത്തി​മാ മ​ൻ​സൂ​രി (ബെ​ഹ്റി​ൻ ),കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ മ​ധു രാ​ജ് , പ്ര​കാ​ശ് ചെ​ങ്ങ​ൽ മു​ത​ലാ​യ​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യ​ന്ന​ത് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ വി​ജീ​ഷ് മാ​ണി​യാ​ണ്. ക​ഥ തി​ര​ക്ക​ഥ പ്ര​കാ​ശ് വാ​ടി​ക്ക​ൽ . സ​ലി​ൽ ചൗ​ദി​രി​യു​ടെ മ​ക​ൻ സാ​ൻ​ജോ​യ് ചൗ​ദി​രി​യാ​ണ് സം​ഗീ​തം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് .

ഗാ​ന​ങ്ങ​ൾ കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ. ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ലോ​ക​നാ​ഥ​ൻ ശ്രീ​നി​വാ​സ​നാ​ണ് .ഫെ​ബ്രു​വ​രി​യി​ൽ കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​മാ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​കു​ലം മൂ​വീ​സാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം