ബിഡബ്ല്യുഒസി സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നിറഞ്ഞ സദസില്‍
Friday, January 18, 2019 12:25 PM IST
ബ്രോങ്ക്‌സ്: വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ് പള്ളികളുടെ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ യോങ്കേഴ്‌സിലുള്ള എംജിഎം സ്റ്റഡി സെന്ററില്‍ (PS 29, 47 Croydon Road, Yonkers, NY 10710 ) വച്ചു ഇടവക വികാരിമാരുടേയും വിശിഷ്ടാതിഥികളുടേയും, എല്ലാ ഇടവകകളില്‍ നിന്നുള്ള സഭാംഗങ്ങളുടേയും സാന്നിധ്യത്തില്‍ നിറഞ്ഞ സദസില്‍ നടത്തി.

വൈകുന്നേരം നാലോടെ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് ക്രിസ്മസ് സന്ദേശവും, വിവിധ കലാപരിപാടികളും നടന്നു. ബിഡബ്ല്യുഒസിയുടെ പ്രസിഡന്റും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാര്‍ക്ക്ഹില്‍ ഇടവക വികാരിയുമായ റവ. ഫാ. നൈനാന്‍ ടി. ഈശോ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയും ഓറഞ്ച്ബര്‍ഗ് ബഥനി മാര്‍ത്തോമാ ചര്‍ച്ചിന്റേയും സ്റ്റാറ്റന്‍ഏലന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റേയും ഇടവക വികാരിയായ റവ.ഫാ. സാജു ബി. ജോണ്‍ ക്രിസ്മസ് സന്ദേശം നല്‍കി.

സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍, മാര്‍ത്തമറിയും വനിതാ സമാജം, യൂത്ത് ലീഗ്, എം.ജി.ഒ.സി.എസ്.ഇ.സി.എം, മെന്‍സ് ഫോറം തുടങ്ങി ഇടവകകളിലെ എല്ലാ ആത്മീയ സംഘടനകളുടേയും ആത്മാര്‍ത്ഥമായ സഹകരണമാണ് പരിപാടികള്‍ ഇത്രയും വിജയകരമാക്കാന്‍ സഹായിച്ചത്.സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക്കിന്റേയും, ഡെല്‍സി നൈനാന്റേയും ഗാനമേള ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

പങ്കെടുത്ത പള്ളികളില്‍ നിന്നുള്ള സംയുക്ത ക്വയറുകളുടെ അതിമധുരമായ ക്രിസ്മസ് ഗാനങ്ങള്‍ പ്രോഗ്രാമിലെ ഏറ്റവും ആകര്‍ഷണീയമായ പരിപാടിയായിരുന്നു. നേറ്റിവിറ്റി ഷോ, ഭക്തിഗാനങ്ങള്‍, സ്‌കിറ്റ്, ക്രിസ്ത്യന്‍ ഡാന്‍സ്, ക്രിസ്മസ് കരോള്‍, സാന്റാക്ലോസിന്റെ വരവ്, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട്ധന്യമായിരുന്നു ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍. എം.വി. കുര്യന്‍ കോര്‍ഡിനേറ്റായും, ഷാനാ തോമസും, അക്‌സാ മറിയം വര്‍ഗീസും എംസിമാരായും പ്രവര്‍ത്തിച്ചു. ബി.ഡബ്ല്യു.ഒ.സി സെക്രട്ടറി മാത്യു ജോര്‍ജ് നന്ദി പറഞ്ഞു.

പങ്കെടുത്ത പള്ളികള്‍:

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലുഡ്‌ലോ, യോങ്കേഴ്‌സ് വികാരി റവ.ഫാ. ഫിലിപ്പ് സി. ഏബ്രഹാം.

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വെസ്റ്റ്‌ചെസ്റ്റര്‍, പോര്‍ട്ട്‌ചെസ്റ്റര്‍ വികാരി റവ.ഫാ. ജോര്‍ജ് കോശി

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പാര്‍ക്ക്ഹില്‍, യോങ്കേഴ്‌സ് വികാരി റവ.ഫാ. നൈനാന്‍ ടി. ഈശോ.

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബ്രോങ്ക്‌സ് വികാരി റവ.ഫാ. എ.കെ. ചെറിയാന്‍.

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വൈറ്റ്‌പ്ലെയിന്‍സ് വികാരി റവ.ഫാ. പൗലോസ് പീറ്റര്‍.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്‌സ് വികാരി വെരി റവ.ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ.

പ്രസിഡന്റ് റവ.ഫാ. നൈനാന്‍ ടി. ഈശോ.
വൈസ് പ്രസിഡന്റ് & കോര്‍ഡിനേറ്റര്‍ റവ.ഫാ. പൗലോസ് പീറ്റര്‍
കോര്‍ഡിനേറ്റര്‍ എം.വി. കുര്യന്‍
ട്രഷറര്‍ വര്‍ഗീസ് പി. ജോര്‍ജ്.
സെക്രട്ടറി മാത്യു ജോര്‍ജ്

എന്നിവരാണ് 2018ലെ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കിയത്. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഷൈനി ഷാജന്‍