വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് ന​വ​വ​ൽ​സ​രാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Friday, January 18, 2019 9:58 PM IST
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്​മ​സ് ന​വ​വ​ൽ​സ​ര ആ​ഘോ​ഷം നി​റ​പ്പ​കി​ട്ടാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ൽ വ​ർ​ണാ​ഭ​മാ​യി. ന്യു ​റോ​ഷ​ൽ ലൂ​ഥ​റ​ൻ​സ് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ബി​ജു നാ​റാ​ണ​ത്ത് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ടെ​റ​ൻ​സ​ൻ തോ​മ​സ് ആ​യി​രു​ന്നു എം​സി. ജോ​മോ​ൻ പാ​ണ്ടി​പ്പ​ള്ളി, ടി​ന്‍റു ഫ്രാ​ൻ​സി​സ്, നേ​ഹാ ജോ​മോ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. മെ​ർ​ളി​ൻ മാ​ത്യു അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​വും കൃ​പാ കു​ര്യ​ൻ ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു. സെ​ക്ര​ട്ട​റി ലി​ജോ ജോ​ണ്‍ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ആ​ന്േ‍​റാ വ​ർ​ക്കി​യു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ പ്ര​ള​യ​കെ​ടു​തി​ൽ അ​സോ​സി​യേ​ഷ​ൻ 10 ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും 5 ല​ക്ഷം ഉ​ട​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ദ്യ​മാ​യി സ​ഹാ​യ ധ​നം ന​ൽ​കി​യ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണു ഡ​ബ്ലി​യു​എം​എ. അ​ത് മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി. ജോ​യി ഇ​ട്ട​ൻ, ലി​ജോ ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം കൊ​ടു​ത്ത സൂ​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം ഫാ. ​ബി​ജു നാ​റാ​ണ​ത്ത് നി​ർ​വ​ഹി​ച്ചു.

ഫൊ​ക്കാ​ന എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ഫോ​മാ നേ​താ​വ് ജോ​ണ്‍ സി ​വ​ർ​ഗീ​സ്, ഫൊ​ക്കാ​ന ജോ. ​സെ​ക്ര​ട്ട​റി ഡോ. ​സു​ജ ജോ​സ്, ഫൊ​ക്കാ​ന നേ​താ​ക്ക​ളാ​യ ലീ​ല മാ​രേ​ട്ട്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​നു ലാ​ലി​നി ക​ള​ത്തി​ലാ​യി​രു​ന്നു എം​സി. സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ച​ർ​ച്ച്, യോ​ങ്കേ​ഴ്സ് കാ​ര​ൾ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. നാ​ട്യ​മു​ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ്, സാ​ത്വി​ക സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്നി​വ​യി​ലെ കു​ട്ടി​ക​ൾ നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഏ​ഞ്ച​ലി​ന, എ​ലി​സ​ബ​ത്ത്, സ്നേ​ഹ കു​ര്യ​ൻ, ആ​ൻ​സ് സാ​റാ മാ​ത്യു എ​ന്നി​വ​രും സം​ഘ നൃ​ത്ത​മ​വ​ത​രി​പ്പി​ച്ചു. ആ​ല്ബി​ൻ ആ​ന്േ‍​റാ, അ​ജി​ത്ത് ജോ​സ​ഫ് എ​ന്നി​വ​ർ ക്രി​സ്മ​സ് ഗാ​ന​മാ​ല​പി​ച്ചു. ത​ഹ​സി​ൻ മു​ഹ​മ്മ​ദ്, ജെ​ഫ്രി തോ​മ​സ് എ​ന്നി​വ​രും ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. ലാ​ൻ​സ് ആ​ന്‍റ​ണി നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ഡി​ന്ന​റോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ