ഷെ​റി​ൻ മാ​ത്യു വ​ധ​ക്കേ​സ്: സി​നി​യു​ടെ ജാ​മ്യ തു​ക കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി
Friday, January 18, 2019 9:59 PM IST
ഡാ​ള​സ്: മൂ​ന്നു വ​യ​സ്സു​ള്ള ഷെ​റി​ൻ മാ​ത്യു​വി​നെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി പു​റ​ത്തു​പോ​യ കു​റ്റ​ത്തി​ന് ജ​യി​ലി​ൽ ക​ഴി​യു​ന്ന സി​നി മാ​ത്യു​വി​ന്‍റെ ജാ​മ്യ തു​ക 100,000 ഡോ​ള​റി​ൽ നി​ന്നും 2500 ആ​യി കു​റ​യ്ക്ക​ണ​മെ​ന്ന് സി​നി​യു​ടെ അ​റ്റോ​ർ​ണി​യു​ടെ ആ​വ​ശ്യം ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജി ത​ള്ളി.

ജ​നു​വ​രി 17 വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സി​നി​ക്കു​വേ​ണ്ടി അ​റ്റോ​ർ​ണി ഫി​ലി​പ്പ് പാ​ർ​ക്ക​രാ​ണ് കൗ​ണ്ടി ജ​ഡ്ജി ആം​ബ​ർ ഗി​വ​ണ്‍​സ് ഡേ​വി​സി​നു മു​ന്പാ​കെ ജാ​മ്യ സം​ഖ്യ കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത്.

ത​ന്‍റെ ക​ക്ഷി​ക്ക് മു​ന്പ് യാ​തൊ​രു ക്രി​മി​നി​ൽ പ​ശ്ചാ​ത്ത​ല​വും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ഷെ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും കോ​ട​തി രേ​ഖ​ക​ൾ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് പാ​ർ​ക്ക​ർ വാ​ദി​ച്ചു.

ആ​ദ്യ​മാ​യി സി​നി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ച​പ്പോ​ൾ നി​ശ്ച​യി​ച്ചി​രു​ന്ന 250,000 ഡോ​ള​റി​ന്‍റെ ബോ​ണ്ട് പി​ന്നീ​ട് 100,000 ആ​യി കു​റ​ച്ചി​രു​ന്നു.

2016ൽ ​ഇ​ന്ത്യ​യി​ൽ നി​ന്നും ദ​ത്തെ​ടു​ത്ത ഷെ​റി​ൻ 2017 ഒ​ക്ടോ​ബ​റി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​തി​മൂ​ന്ന് ദി​വ​സ​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​നു സ​മീ​പ​ത്തു​ള്ള ക​ലു​ങ്കി​ന​ടി​യി​ൽ നി​ന്നാ​ണ് ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. അ​ന്ന് മു​ത​ൽ അ​റ​സ്റ്റി​ലാ​യ സി​നി​യും ഭ​ർ​ത്താ​വ് വെ​സ് ലി​യും ജ​യി​ലി​ലാ​ണ്. സി​നി​യു​ടെ കേ​സി​ന്‍റെ വാ​ദം എ​ന്നു തു​ട​രു​മെ​ന്ന് കോ​ട​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വെ​സ്ലി​യു​ടെ പേ​രി​ൽ ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ട ഫ​സ്റ്റ് ഡി​ഗ്രി മ​ർ​ഡ​റി​ന്‍റെ വി​ചാ​ര​ണ മേ​യ് മാ​സം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ