ട്രംപിന്‍റെ ഉപദേശക സമിതിയിൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക​​​​വി​​​​ദ​​​​ഗ്ധൻ
Friday, January 18, 2019 11:54 PM IST
വാഷിംഗ്ടൺ ഡിസി: ​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​സ​​​​മി​​​​തി​​​​യി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ പ്ര​​​​മു​​​​ഖ സാ​​​​ന്പ​​​​ത്തി​​​​ക​​​​വി​​​​ദ​​​​ഗ്ധൻ പ്രേം ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ൻ.

ഏ​​​​ഷ്യൻ വം​​​​ശ​​​​ജ​​​​രു​​​​ടെയും പ​​​​സ​​​​ഫി​​​​ക് ദ്വീ​​​​പ് വം​​​​ശ​​​​ജ​​​​രു​​​​ടെയും ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ​​​​മി​​​​തി​​​​യി​​​​ൽ പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​നെ നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. അ​​​​ന്പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ ഇ​​​​ദ്ദേ​​​​ഹം ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലാ​​​​ണു താ​​​​മ​​​​സം. ഈ​​​​റോ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ വ​​​​ട​​​​ക്ക​​​​ന​​​​മേ​​​​രി​​​​ക്കൻ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്നു.

പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ൻ അ​​​​ട​​​​ക്കം 12 പേ​​​​രെ സ​​​​മി​​​​തി​​​​യി​​​​ൽ നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ച​​​​ത്. മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ​​​​യാ​​​​ണ് ​​​​ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച​​​​ത്.