ഹൂസ്റ്റൺ കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന് പുതിയ നേതൃത്വം
Saturday, January 19, 2019 5:36 PM IST
ഹൂസ്റ്റൺ: കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ഹൂസ്റ്റണിന് പുതിയ നേതൃത്വം.
പുതിയ ഭാരവാഹികളായി റജി ജോർജ് (ചെയർമാൻ), ജോൺ പി. മാത്യു (വൈസ് ചെയർമാൻ), ഉമ്മൻ തോമസ് (സെക്രട്ടറി) ഷീല മാത്യൂസ് (ജോ. സെക്രട്ടറി), ജോസ് മാത്യു (ട്രഷറർ), മാത്യൂസ് ചാണ്ടപ്പിള്ള (ഓഡിറ്റർ) എന്നിവരെയും ഡോ. ഈപ്പൻ ഡാനിയേൽ, അബ്രഹാം ജോർജ്, റജി തോമസ്, ടോം തോമസ്, കുഞ്ഞമ്മ ജോർജ്, മോളി മത്തായി എന്നിവരുൾപ്പെടുന്ന അഡ്വൈസറി ബോർഡ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് എന്നിവരെയും തെരഞ്ഞെടുത്തു.

ഡോ. ഈപ്പൻ ഡാനിയേലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. പി. ജോർജ്, ജൂലി മാത്യു എന്നിവർ പങ്കെടുത്തു. എം.ടി. മത്തായി മലയാളികളുടെ അഭിമാനമായ കെ. പി. ജോർജ്, ജൂലി മാത്യു എന്നിവരെ സദസിന് പരിചയപ്പെടുത്തുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങളെ ഇരുവരും അനുമോദിച്ചു. ചോദ്യങ്ങൾക്ക് ഇരുവരും മറുപടിയും നൽകി.സംഘടനാ ട്രഷറർ മാത്യൂസ് ചാണ്ടപ്പിള്ള അവതരിപ്പിച്ച വാർഷിക കണക്ക് യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു. സെക്രട്ടറി ഏബ്രഹാം ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നു നടന്ന കലാപരിപാടികൾക്ക് അന്ന തോമസ് നേതൃത്വം നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ