റിബേക്കാമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
Sunday, January 20, 2019 4:06 PM IST
ന്യൂയോര്‍ക്ക്: പരേതനായ പാസ്റ്റര്‍ വി.എസ്. ജോര്‍ജിന്റെ ഭാര്യയും ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റ് ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജിന്റെ മാതാവുമായ റിബേക്കാമ്മ ജോര്‍ജ് നിര്യാതയായി.

കേരളത്തിലെ ആദ്യകാല പെന്തകൊസ്തു ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ എന്‍. ജി ഫിലിപ്പിന്റെയും മറിയാമ്മയുടെയും മകളായി 1934 മെയ് 28 നു ആലപ്പുഴ ജില്ലയിലെ നൂറനാട്ടായിരുന്നു ജനനം. പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളേജ് പഠനാന്തരം ഭര്‍ത്താവ് പാസ്റ്റര്‍ വി. എസ് ജോര്‍ജിനൊപ്പം കേരളത്തിലെ വിവിധയിടങ്ങളില്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭകള്‍ സ്ഥാപിക്കുകയും, സഭയുടെ പ്രധാന സഭകളില്‍ ശുശ്രുഷകരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1983ല്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ പാസ്റ്റര്‍ വി എസ് ജോര്‍ജും, റിബേക്കാമ്മയും സഹോദരന്‍ പാസ്റ്റര്‍ കെ. പി. ടൈറ്റസിനൊപ്പം ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ന്യൂയോര്‍ക് ബൈബിള്‍ അസംബ്ലി ഓഫ് ഗോഡില്‍ ശുശ്രുഷ സഹകാരികളായിരുന്നു.

സാലി, ഷീബ, സാമുവേല്‍, ഫിലിപ്പ് എന്നിവരാണ് മറ്റു മക്കള്‍. മാത്യു, സ്റ്റീഫന്‍, സുനി, ബീന, ജൂലി,( എല്ലാവരും അമേരിക്കയില്‍) എന്നിവരാണ് മരുമക്കള്‍. പന്ത്രണ്ട് കൊച്ചുമക്കളും, മൂന്നുചെറു കൊച്ചുമക്കളുമാണ് പരേതയ്ക്കുള്ളത്.