കവര്‍ച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തിനുനേരേ ഉടമ നിറയൊഴിച്ചു; 3 പേര്‍ കൊല്ലപ്പെട്ടു
Sunday, January 20, 2019 4:08 PM IST
ഹൂസ്റ്റണ്‍: സൗത്ത് ഹൂസ്റ്റണ്‍ ഷെര്‍മണ്ടിലെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തിനുനേരേ വീട്ടുടമസ്ഥന്‍ നിറയൊഴിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും, രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജനുവരി 19-നു ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

വെടിയേറ്റ് രക്ഷപെടുന്നതിനിടയില്‍ ഇവരും തിരിച്ചു വടിവെച്ചതായി അധികൃതര്‍ വിശദീകരിച്ചു. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇരുന്നവര്‍ക്കു നേരേയും ഉടമസ്ഥന്‍ വെടിവെച്ചു. നിരത്തില്‍ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞതായി സമീപവാസികള്‍ പറയുന്നു. ഇതിനിടയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റു മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒരാള്‍ പിന്നീട് മരണമടഞ്ഞു. വീട്ടുടമസ്ഥന്‍ വെടിവെച്ചത് സ്വയരക്ഷയ്ക്കാണെന്നാണ് അധികൃരുടെ വിശദീകരണം.

കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മൂന്നുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഉടമസ്ഥനെതിരേ കേസ് ഉണ്ടാകില്ല എന്നാണ് അറ്റോര്‍ണി അഭിപ്രായപ്പെട്ടത്. ഇതിനെ ധീരമായ നടപടിയെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍