നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്; ഇടവക സന്ദർശനങ്ങൾ തുടരുന്നു
Monday, January 21, 2019 6:41 PM IST
ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്‍റെ റജിസ്ട്രേഷൻ നടപടികൾക്കായി നടത്തിവരുന്ന ഇടവക സന്ദർശനം വിജയകരമായി മുന്നേറുന്നുവെന്ന് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

മിഡ്‍ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ബാബു കെ. മാത്യു ഏവരെയും സ്വാഗതം ചെയ്തു. കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിനെപ്പറ്റിയുള്ള വിവരണങ്ങൾ നൽകുകയും ചെയ്തു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോസഫ് ഏബ്രഹാം , ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. മാത്യു തോമസ്, സജി പോത്തൻ, സാജൻ മാത്യു, ജനറൽ സെക്രട്ടറി ജോബി ജോൺ, സുവനീർ ബിസിനസ് മാനേജർ സണ്ണി വർഗീസ്, ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, വിനു കുര്യൻ, ഏബ്രഹാം മത്തായി, ജീമോൻ വർഗീസ്, റോസ് മേരി യോഹന്നാൻ, റീനാ മാത്യു, അജിത് വർഗീസ് എന്നിവരും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി. എല്ലാ വർഷവും ഒട്ടനവധി പേർ പങ്കെടുക്കുന്ന ഇടവക എന്ന് പേര് കേട്ട ഇടവകയിൽ നിന്ന് ഇത്തവണ 15 ലധികം കുടുംബങ്ങൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ജോബി ജോൺ അറിയിച്ചു. 7 ഗ്രാൻഡ് സ്പോൺസർമാരെ ലഭിച്ചത്. കൂടാതെ ഫാ. ബാബു കെ. മാത്യു, ജിമ്മി ജോൺ, വിനു കുര്യൻ, ജോസഫ് വർക്കി, സണ്ണി വർഗീസ്, സോണി ഡേവിഡ്, ബിന്ദു ജോൺ എന്നിവർ സുവനീർ പരസ്യങ്ങളും നൽകി.

ലോംഗ് ഐലൻഡിലുള്ള വെസ്റ്റ് സെയ് വിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ എത്തിയ പ്രതിനിധി സംഘത്തെ വികാരി ഫാ. ഏബ്രഹാം (ഫിലമോൻ) ഫിലിപ്പ് സ്വാഗതം ചെയ്തു. വി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ കോൺഫറൻസ് ട്രഷറാർ മാത്യു വർഗീസ്, ഫിനാൻസ് ചെയർ പേഴ്സൺ തോമസ് വർഗീസ്, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ ജോർജ് തോമസ്, റോസ് മേരി യോഹന്നാൻ, മേരി വർഗീസ് എന്നിവർ പങ്കെടുക്കുകയും വിവരങ്ങൾ പങ്ക് വെയ്ക്കുകയും ചെയ്തു. അലക്സ്- റാണി മാത്യു, ഡോ. ബിലു- ജൂലി മാത്യു, കുഴിവേലിൽ നൈനാൻ എന്നിവർ ഗ്രാന്റ് സ്പോൺസർമാരായി രജിസ്റ്റർ ചെയ്തു. ഇടവകയുടെ പരസ്യം കൂടാതെ കോശി എം. തോമസ്, ബെന്നി ഫിലിപ്പ്, സി. കെ. ചാക്കോ, ജോർജ് തോമസ്, തോമസ് വി. ലൂക്കോസ്, ഷിബിൻ വി. ഏലിയാസ്, അജോയ് ജോർജ്, ബാബു ജേക്കബ്, മത്തായി സഖറിയാ എന്നിവരും സുവനീറിൽ പരസ്യങ്ങൾ നൽകി. 6 കുടുംബഗങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ടാപ്പൻ സെന്‍റ് പീറ്റർ ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ് ഇടവകയിൽ എത്തിയ പ്രതിനിധി സംഘത്തെ വികാരി ഫാ. തോമസ് മാത്യു സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി ജോബി ജോൺ, സുവനീർ ബിസിനസ് മാനേജർ സണ്ണി വർഗീസ്, ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ നോബിൾ വർഗീസ്, ബിജു തോമസ് എന്നിവർ ഫാമിലി കോൺഫറൻസിനെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയും എല്ലാ ഇടവക ജനങ്ങളെയും കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. 6 രജിസ്ട്രേഷൻ കൂടാതെ സുവനീർ പരസ്യങ്ങളും ലഭിച്ചു.

ജൂലൈ 17 മുതൽ 20 വരെയാണ് കലഹാരി റിസോർട്ടിൽ കോൺഫറൻസ് നടക്കുന്നത്.