രാജാ കൃഷ്ണമൂർത്തി ഇന്‍റലിജൻസ് കമ്മിറ്റിയിൽ
Monday, January 21, 2019 7:01 PM IST
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഷിക്കാഗോയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗവുമായ രാജാ കൃഷ്ണമൂര്‍ത്തിയെ ഇന്‍റലിജന്‍സ് ഹൗസ് പെര്‍മനന്‍റ് സെലക്റ്റ് കമ്മിറ്റിയിലേക്ക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി നാമ നിര്‍ദ്ദേശം ചെയ്തു.

ജനുവരി 16നാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്.ഇതോടെ ഇന്‍റലിജന്‍സ് കമ്മിറ്റിയില്‍ നിയമനം ലഭിക്കുന്ന ആദ്യ സൗത്ത് ഏഷ്യന്‍ അംഗമാണ് കൃഷ്ണമൂര്‍ത്തി.

യുഎസിലെ പ്രധാനപ്പെട്ട 17 ഇന്‍റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും ബജറ്റ് തയാറാക്കുന്നതിനുമാണ് ഈ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

രാജ്യത്തിന്‍റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരോടൊപ്പം ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് പുതിയ നിയമനത്തെ കുറിച്ച് കൃഷ്ണമൂര്‍ത്തി പ്രതികരിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ