മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെ പ്രവർത്തനോദ്ഘാടനവും പുതുവത്സരാഘോഷവും ജനുവരി 26ന്
Monday, January 21, 2019 11:54 PM IST
ടാമ്പ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് ടാമ്പാമ്പയുടെ പുതുവത്സരാഘോഷവും പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ജനുവരി 26ന് (ശനി) വലറിക്കയിലുള്ള സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്‍ററിൽ (2620 Washington Rd, Valrico, FL.) നടക്കും. വൈകുന്നേരം 5 .30ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ 2019ലെ കമ്മിറ്റി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും.

പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഫ്ലോറിഡ സ്റ്റേറ്റ് സെനറ്റർ Bill Galvano നിർവഹിക്കും. ഫോമായുടെയും ഫൊക്കാനയുടെ യുടെയും ദേശീയ നേതാക്കളും പ്രാദേശിക സംഘടനകളുടെ നേതാക്കളും മതപുരോഹിതരും ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും. 2019ലെ മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെയുടെ ജനസേവാ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് ചടങ്ങിൽ ആദരിക്കും.

തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ രമേശ് ബാബുവും ഫ്ലോറിഡയുടെ നൈറ്റിംഗേൽ ബിന്ദു തോമസും നയിക്കുന്ന ഗാനമേളയും ടാമ്പായിലും പരിസരത്തും ഉള്ള മറ്റ് കലാപ്രതിഭകളുടെയും വിവിധ ഡാൻസ് സ്കൂളുകളിലെ കുട്ടികളുടെയും വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ഉണ്ടായിരിക്കും. 2018ലെ ഫാമിലി പിക്കിനിരക്കിനോടൊപ്പം നടത്തിയ സ്പോർട്സ് ആൻഡ് ഗെയിംസ് വിജയികൾക്കുള്ള ട്രോഫി വിതരണവും ചടങ്ങിൽ വിതരണം ചെയ്യും.

വിവരങ്ങൾക്ക് President Shiny Jose Kizkakanadiyil 863-447-0807, Secretary Sunitha Flowerhill 302-290-2700, President Elect Bishen Joseph 727-798-0529, Vice president Harikumsr Pillai 239-321-4872, Joint Secretary Arun Chacko 813-728-1686, Treasurer Anil Nechiyil 813-748-8495, Joint Treasurer Bency Makil 813-385-1663.

റിപ്പോർട്ട്: ജോസ്മോൻ തത്തംപള്ളി