മാഗിനു നവ നേതൃത്വം
Tuesday, January 22, 2019 7:02 PM IST
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മാർട്ടിൻ ജോൺ ( പ്രസിഡന്‍റ്), വിനോദ് വാസുദേവൻ (സെക്രട്ടറി), ആൻഡ്രുസ് ജേക്കബ് (ട്രഷറർ) എന്നിവരെയും ബോർഡ് മെംബർമാരായി ഡോ. രഞ്ജിത്ത് പിള്ള,
(വൈസ് പ്രസിഡന്‍റ്) , മാത്യൂസ് മുണ്ടക്കൽ (ജോയിന്‍റ് സെക്രട്ടറി), ഡോ. മനു
ചാക്കോ (ജോയിന്‍റ് ട്രഷറർ), മാത്യൂ പന്നപ്പാറ (സീനിയർ സിറ്റിസൺ ഫോറം),
റനി കവലയിൽ (ഡയറക്ടർ), ഷിനു എബ്രഹാം (പ്രോഗ്രാം കോഓർഡിനേറ്റർ),
രമാ പിള്ള (വിമെൻസ് ചെയർ), മെവിൻ ജോൺ (യൂത്ത് ആൻഡ് സ്പോർട്സ്
കോഓർഡിനേറ്റർ), ജോസ് കെ. ജോൺ (മെംബർഷിപ്പ് കോഓർഡിനേറ്റർ), പ്രമോദ് വർഗീസ് (പിആർഒ) എന്നിവരേയും തെരഞ്ഞെടുത്തു.

ജനുവരി 20ന് കേരളാ ഹൗസിൽ കൂടിയ യോഗത്തിൽ പുതിയ
ഭാരവാഹികൾക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ‌ ജോഷ്വാ ജോർജ്, ട്രസ്റ്റി ബോർഡ്
ചെയർമാൻ ശശിധരൻ നായർ എന്നിവർ ആശംസകൾ നേർന്നു. കേരളാ ഹൗസിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുക എന്നതാണ് ബോർഡിന്‍റെ പ്രഥമ പരിഗണന എന്നും കൂടുതല്‍ മലയാളികളെ മാഗിന്‍റെ അംഗങ്ങളാകുക,
അംഗങ്ങളുടെ കുടുംബ കൂട്ടായ്മകൾ സംഘടിപ്പിക്കുക, വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ നിർമിക്കുക. ഫണ്ട് റൈസിംഗ് പരിപാടികൾ സംഘടിപ്പിക്കുക
വെബ് സൈറ്റ് വിപുലീകരിക്കുക എന്നിവ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും
ആയതിലേക്ക് എല്ലാ അംഗങ്ങളുടേയും സഹായ സഹകരണം പ്രസിഡന്‍റ്
മാർട്ടിൻ ജോൺ അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: ശങ്കരന്‍കുട്ടി