ഡാളസിൽ ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 10,11,12, 13 തീയതികളിൽ
Tuesday, January 22, 2019 10:06 PM IST
ഡാളസ്: സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ചു ഫാ. ബിജേഷ് ഫിലിപ്പ് ഫെബ്രുവരി 10,11, 12, 13 തീയതികളിൽ നടക്കുന്ന ധ്യാനത്തിന് നേതൃത്വം നൽകും.

കുടുംബ നവീകരണം, ആന്തരിക ശുദ്ധീകരണം, സമഗ്രസൗഖ്യം എന്നിവ ഉൾപ്പെടുത്തി ക്രിസ്തീയ ജീവിത യാത്രയുടെ പ്രത്യാശയും വിജയവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാന ചിന്തകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രഭാത പ്രാർഥനയും ഇടവിട്ടുള്ള മെഡിറ്റേഷൻ ക്ലാസുകളും ബൈബിൾ വായനയും ധ്യാനവും ഗാനാലാപനങ്ങളും ഉണ്ടാകും. ഏവരെയും വികാരി ഫാ. ജോൺ കുന്നത്തുശേരി സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: സ്മിത ഗീവർഗീസ് (ട്രഷറർ): 214 662 7070, ജോൺസൻ ജേക്കബ് (സെക്രട്ടറി) 682 234 9013.

റിപ്പോർട്ട്: പി.പി. ചെറിയാൻ