സാ​ന്‍റാ അ​ന്ന​യി​ൽ സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ കി​ക്ക്ഓ​ഫ് വ​ൻ​വി​ജ​യം
Monday, February 11, 2019 10:55 PM IST
ലോ​സ് ആ​ഞ്ച​ല​സ്: ഹൂ​സ്റ്റ​ണി​ൽ ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ലു വ​രെ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ന്‍റാ അ​ന്ന​യി​ലു​ള്ള സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഹൂ​സ്റ്റ​ണ്‍ ഫൊ​റോ​നാ വി​കാ​രി​യും ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​റു​മാ​യ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യ ദി​വ്യ​ബ​ലി​ക്കു ശേ​ഷ​മാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യൂ​സ് മൂ​ഞ്ഞ​നാ​ത്ത് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ട​വ​ക ട്ര​സ്റ്റി സ​ജോ ജേ​ക്ക​ബ് പു​ര​വ​ടി​യി​ൽ​നി​ന്നും ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ച്ചു കൊ​ണ്ട് ഫാ. ​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചി​ലു​ള്ള റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ആ​ദ്യ വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​മാ​ത്യൂ​സ് മൂ​ഞ്ഞ​നാ​ത്ത് നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി​യും സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (എ​സ്എം​സി​സി ) നാ​ഷ​ണ​ൽ ചെ​യ​ർ​മാ​നു​മാ​യ ജോ​ർ​ജ് കു​ട്ടി തോ​മ​സ് പു​ല്ലാ​പ്പ​ള്ളി​ൽ ആ​ദ്യ ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ഇ​ട​വ​ക​യി​ലെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യു​ടെ ചു​മ​ത​ല എ​സ്എം​സി​സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു കൊ​ച്ചു​പു​ര​ക്ക​ൽ ഏ​റ്റെ​ടു​ത്തു.

ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. ഫാ. ​മാ​ത്യൂ​സ് മൂ​ഞ്ഞ​നാ​ത്ത് ക​ണ്‍​വ​ൻ​ഷ​നു ഇ​ട​വ​ക​യു​ടെ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്തു. ക​ണ്‍​വ​ൻ​ഷ​ൻ ലോ​ക്ക​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സും ട്ര​സ്റ്റി​മാ​രു​മാ​യ ജോ​ർ​ജ്കു​ട്ടി പു​ല്ലാ​പ്പ​ള്ളി​ൽ, സ​ജോ ജേ​ക്ക​ബ് പു​ര​വ​ടി, ഷൈ​ൻ മു​ട്ട​പ്പ​ള്ളി​ൽ, ആ​ൽ​ബി​ൻ വി​നോ​യി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ