ലോസ്ആഞ്ചലസ്: മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേണ്‍ റീജണ്‍ വാർഷിക കോണ്‍ഫറൻസ് ഫെബ്രുവരി 16, 17 തീയതികളിൽ നടക്കപ്പെടും. ഗാർഡൻ ഗ്രോവിലുള്ള ഹോറേബ് മാർത്തോമ്മ പള്ളിയിൽ 16 ശനിയാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കോണ്‍ഫറൻസിന് തുടക്കമാകും. സിയാറ്റിൻ ഇടവക വികാരി റവ. സാം ഫിലിപ്പ് ധ്യാനം നയിക്കും. റീജണ്‍ പ്രസിഡന്റ് റവ, സ്റ്റാലിൻ തോമസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും ഹൃദ്രോഗ വിദ്ഗധനുമായ ഡോ. വിനോ ജോണ്‍ ഡാനിയേൽ രണ്ട് കോരി: അഞ്ചാം അദ്ധ്യായം 15-ാം വാക്യം ആസ്പദമാക്കിയുള്ള ദൂതുകൾ രണ്ടു ദിവസമായി നടക്കുന്ന കോണ്‍ഫറൻസിൽ നൽകും. യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സെഷനുകളും ഉണ്ടായിരിക്കും.
ശനിയാഴ്ച നടക്കുന്ന യുവജന മീറ്റിംഗിന് റവ. ലാറി വർഗീസ് നേതൃത്വം നൽകും. ഡോ. വിനോ ഡാനിയേൽ പ്രഭാഷണം നടത്തും. കുട്ടികളുടെ സെഷനുകൾക്ക് ജോഷി ജോണ്‍, അഞ്ചലി ജോണ്‍, ഡോ. എലിസബത്ത് കുര്യൻ, അന്നാ ചാണ്ടി, ഷെറിൻ മാത്യു, നോവാ ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.
കോണ്‍ഫറൻസിന്റെ ഭാഗമായി നടക്കുന്ന വേദപഠനം, സാക്ഷ്യം, ആരാധന സെഷനുകൾക്ക് സിലിക്കണ്‍വാലി, സാക്രമെന്േറാ, ഫീനിക്സ്, സാൻഫ്രാൻസിസ്കോ, ലോസ്ആഞ്ചലസ്, സെന്റ് ആൻഡ്രൂസ് ഇടവകകൾ നേതൃത്വം നൽകും. ഹോറേബ് മാർത്തോമ്മ ഇടവക ഗായകസംഘം കോണ്‍ഫറൻസിൽ ഗാനശുശ്രൂഷ നടത്തും. വെസ്റ്റേണ്‍ റീജണിൽ സേവനമനുഷ്ഠിച്ചശേഷം ഇന്ത്യയിലേക്ക് മടങ്ങിപോകുന്ന വൈദികർക്ക് യാത്രയയപ്പും മുതിർന്ന പൗരന്മാർക്കുള്ള ആദരവും കോണ്‍ഫറൻസിൽ നടക്കും.
17 ഞായറാഴ്ച രാവിലെ 9ന് ഫീനിക്സ് ഇടവക വികാരി റവ. സ്റ്റാലിലൻ തോമസിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന, തുടർന്ന് സമാപനസമ്മേളനത്തിൽ ഡോ. വിനോ ഡാനിയേൽ സന്ദേശം നൽകും. ഹോറേബ് ഇടവക വികാരി റവ. ഡെന്നിസ് ഏബ്രഹാം, റവ. ലിജു ജോണ്‍, കോണ്‍ഫറൻസ് കണ്‍വീനർ മനോജ് മാത്യു, വെസ്റ്റേണ്‍ റീജണൽ സെക്രട്ടറി രാജേഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: മനു തുരുത്തിക്കാടൻ