ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി ക​സാ​ൻ​ഡ്ര ഹോ​ൾ​മ​ൻ അ​ന്ത​രി​ച്ചു
Tuesday, February 12, 2019 9:48 PM IST
ഹൂ​സ്റ്റ​ണ്‍: ഹാ​രി​സ് കൗ​ണ്ടി ക്രി​മി​ന​ൽ കോ​ർ​ട്ട് ജ​ഡ്ജി​യാ​യി പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​സാ​ൻ​ഡ്ര ഹോ​ൾ​മ​ൻ (57) അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ര​സ് കൗ​ണ്ടി​യു​ടെ ച​രി​ത്ര​ത്തി​ൽ 19 ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ക​സാ​ൻ​ഡ്ര​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ജ​ഡ്ജി​യാ​യി ചു​മ​ത​ല​യേ​റ്റു ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ലോ​ക്ക​ൽ ജ​സ്റ്റി​സ് പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​യി​രു​ന്നു ക​സാ​ൻ​ഡ്ര​യു​ടേ​ത്. സൗ​ത്ത് ടെ​ക്സ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ൽ നി​ന്നും 1994 ൽ ​ബി​രു​ദ​മെ​ടു​ത്ത ഇ​വ​ർ ര​ണ്ടു പ​തി​റ്റാ​ണ്ട് ക്രി​മി​ന​ൽ ലോ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്നു. ഹൂ​സ്റ്റ​ണി​ൽ സു​പ​രി​ചി​ത​യാ​യ ജ​ഡ്ജി ക​സാ​ൻ​ഡ്ര​യു​ടെ വി​യോ​ഗം വേ​ദ​നാ ജ​ന​ക​മാ​ണെ​ന്ന് ജ​ഡ്ജ് ഷാ​ന​ൻ ബാ​ൾ​ഡ് വി​ൻ പ​റ​ഞ്ഞു. മാ​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച ഇ​വ​ർ ഒ​ടു​വി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​കു​ക​യാ​യി​രു​ന്നു.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ