മാ​ഗി​ന്‍റെ ഫ്ളൂ ​വാ​ക്സി​ൻ മെ​ഡി​ക്ക​ൽ ക്യാ​ന്പ് വ​ൻ വി​ജ​യ​മാ​യി
Tuesday, February 12, 2019 9:52 PM IST
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ന്‍റെ (മാ​ഗ്) ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ളാ ഹൗ​സി​ൽ (Kerala House 1415, Packer Lane, Stafford, TX 77477) വ​ച്ചു ഡോ. ​മ​ജു ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഫ്രീ ​ഫ്ളൂ വാ​ക്സി​ൻ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യി.

ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തു​ട​ർ​ന്നു സെ​ക്ര​ട്ട​റി വി​നോ​ദ് വാ​സു​ദേ​വ​ൻ ക്യാ​ന്പി​ൽ വ​ന്നു​ചേ​ർ​ന്ന​വ​രെ സ്വാ​ഗ​തം ചെ​യ്തു.

സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ​വ​സ​ര​ത്തി​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും വ​ന്നു​ചേ​ർ​ന്ന​വ​രും അ​ദ്ദേ​ഹ​ത്തി​ന് ജന്മ​ദി​നാ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​തോ​ടൊ​പ്പം ഡോ. ​പൊ​ന്നു​പി​ള്ള മ​ധു​ര​വും ന​ൽ​കി.

ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ റെ​നി ക​വ​ല​യി​ൽ, മാ​ത്യു പ​ന്ന​പ്പാ​റ, ആ​ൻ​ഡ്രൂ ജേ​ക്ക​ബ്, പ്ര​മോ​ദ് റാ​ന്നി, ഷി​നു ഏ​ബ്ര​ഹാം, ജോ​സ് കെ. ​ജോ​ണ്‍ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി. ഫെ​സി​ലി​റ്റി മാ​നേ​ജ​ർ മോ​ൻ​സി കു​ര്യാ​ക്കോ​സ് ക്യാ​ന്പി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി.

ഇ​ന്തോ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നി​ലെ ക്ലാ​ര​മ്മ മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു. ക്യാ​ന്പി​ൽ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഏ​ബ്ര​ഹാം കെ. ​ഈ​പ്പ​ൻ, ജോ​ഷ്വാ ജോ​ർ​ജ്, മാ​ത്യു മ​ത്താ​യി, സു​രേ​ന്ദ്ര​ൻ കോ​ര​ൻ, തോ​മ​സ് ചെ​റു​ക​ര, ഡോ. ​പൊ​ന്നു​പി​ള്ള എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ​ര്യ​വ​സാ​നി​ച്ച ക്യാ​ന്പി​ൽ വ​ന്നു​ചേ​ർ​ന്ന​വ​ർ​ക്ക് മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ണ്‍ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ന​ൽ​കി ക്യാ​ന്പ് പ​ര്യ​വ​സാ​നി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം