പൊ​ള്ള​ലേ​റ്റ കു​ട്ടി​ക്ക് ചി​കി​ത്സ നൽകിയില്ല ; മാ​താ​വ് അ​റ​സ്റ്റി​ൽ
Tuesday, February 12, 2019 10:01 PM IST
ഹൂ​സ്റ്റ​ണ്‍: ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ ഒ​രു വ​യ​സു​ള്ള കു​ട്ടി​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച 19 വ​യ​സു​കാ​രി​യാ​യ മാ​താ​വ് അ​റ​സ്റ്റി​ലാ​യി. സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​രാണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സി​ഗ​ര​റ്റ് കൊ​ണ്ടു​ള്ള പൊ​ള്ള​ൽ ക​ണ്ട​താ​യി പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തുടർന്നു പോലീസെത്തിയാണ് കു​ട്ടി​യെ പരിശോധിച്ചു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മാ​താ​വ് സി​ബി​ൽ മെ​നാ​ർ​ഡ് കു​ട്ടി​യെ ചി​കി​ൽ​സ ന​ൽ​കാ​തി​രു​ന്ന​താ​യി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. അ​ശ്ര​ദ്ധ​മാ​യി കു​ട്ടി​ക്ക് അ​പ​ക​ടം വ​രു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് മാ​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യി ഹാ​രി​സ് കൗ​ണ്ടി ഡ​പ്യൂ​ട്ടി അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ ഇ​വ​ർ​ക്ക് 15,000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ