ജോ​യ് ചെ​മ്മാ​ച്ചേ​ലി​ന്‍റെ നി​ര്യാ​ണം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ടം: മാ​ധ​വ​ൻ ബി.​നാ​യ​ർ
Thursday, February 14, 2019 10:23 PM IST
ന്യൂ​യോ​ർ​ക്ക്: ന​ട​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ജോ​യ് ചെ​മ്മാ​ച്ചേ​ലി​ന്‍റെ നി​ര്യാ​ണം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫൊ​ക്കാ​നാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കാ​ന​ഡ ക​ണ്‍​വ​ൻ​ഷ​നി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ഓ​ർ​മ്മി​ക്കു​ന്നു. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ക്കാ​വു​ന്ന സം​ഘാ​ട​ക മി​ക​വു​ള്ള വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ജോ​യ് ചെ​മ്മേേോ​ച്ച​ലി​ന്‍റേത്. ഫൊ​ക്കാ​നാ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന ര​ണ്ട് ക​ണ്‍​വ​ൻ​ഷ​നു​ക​ളു​ടെ ച​രി​ത്ര വി​ജ​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു​ള്ള പ​ങ്കാ​ളി​ത്ത​മാ​ണ്.

ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് വ​ഴി​തെ​ളി​ച്ചു. അ​തു പോ​ലെ ത​ന്നെ കാ​ന​ഡ ക​ണ്‍​വ​ൻ​ഷ​നും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ചെ​മ്മാ​ച്ചേ​ൽ കു​ടും​ബ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ്. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ഫൊ​ക്കാ​ന​യു​ടെ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​റി​യി​ക്കു​ക​യും ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ ഫൊ​ക്കാ​നാ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യും മാ​ധ​വ​ൻ ബി.​നാ​യ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ