ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ക്ക് സ്വീ​ക​ര​ണം
Thursday, February 14, 2019 10:34 PM IST
ഷി​ക്കാ​ഗോ: മാ​ർ​ത്തോ​മാ​ശ്ശീ​ഹാ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​യെ സ്ഥാ​ന​മൊ​ഴി​യു​ന്ന വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കൈ​ക്കാ​ര·ാ​രും അ​സി. വി​കാ​രി ഫാ. ​കെ​വി​ൻ മു​ണ്ട​യ്ക്ക​ലും, രൂ​പ​ത​യു​ടെ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റാ​യ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ടു​ക​പ്പ​ള്ളി​യ​ച്ച​ൻ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ൾ കൂ​ടി​യാ​യാ​ണ് നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​ത്. ഫ്ളോ​റി​ഡ​യി​ലും ന്യൂ​ജേ​ഴ്സി​യി​ലും ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ സേ​വ​നം ചെ​യ്ത​ശേ​ഷ​മാ​ണ് അ​ച്ച​ൻ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​ത്. പാ​ലാ രൂ​പ​ത​യി​ലെ പാ​ല​ക്കാ​ട്ടു​മ​ല ഇ​ട​വ​കാം​ഗ​മാ​യ അ​ച്ച​ൻ ക​ഴി​ഞ്ഞ 9 വ​ർ​ഷ​മാ​യി ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്തു​വ​രു​ന്നു.

ഫെ​ബ്രു​വ​രി ഏ​ഴി​നു​ത​ന്നെ ക​ത്തീ​ഡ്ര​ലി​ൽ ചാ​ർ​ജെ​ടു​ത്ത ക​ടു​ക​പ്പ​ള്ളി​യ​ച്ച​ൻ 11ന് ​ഞാ​യ​റാ​ഴ്ച ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടൊ​പ്പം ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം