വാ​ഷിം​ഗ്ട​ണി​ൽ ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 1800 ക​ന്നു​കാ​ലി​ക​ൾ
Thursday, February 14, 2019 11:08 PM IST
വാ​ഷിം​ഗ്ട​ണ്‍: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വാ​ഷിം​ഗ്ട​ണി​ലും പ​രി​സ​ര​ത്തും അ​നു​ഭ​വ​പ്പെ​ട്ട ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ൽ 1800 ക​ന്നു​കാ​ലി​ക​ൾ ച​ത്തൊ​ടു​ങ്ങി​യ​താ​യി വാ​ഷിം​ഗ്ട​ണ്‍ സ്റ്റേ​റ്റ് ഡ​യ​റി ഫെ​ഡ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ന്ത്ര​ണ്ട് ഫാ​മു​ക​ളി​ലാ​ണ് ഇ​ത്ര​യും ന​ഷ്ടം സം​ഭ​വി​ച്ച​ത്. 200 ക​ന്നു​കാ​ലി​ക​ൾ വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഡ​യ​റി ഫാം ​ന​ട​ത്തി വ​ന്നി​രു​ന്ന ജേ​സ​ന്‍റെ 5000 ക​ന്നു​കാ​ലി​ക​ൾ നി​ന്നാ​ണ് 200 എ​ണ്ണം ന​ഷ്ട​പ്പെ​ട്ട​ത്. 20 മു​ത​ൽ 24 ഇ​ഞ്ചു​വ​രെ​യാ​യി​രു​ന്നു ഇ​വി​ടെ ഹി​മ​പാ​തം. 80 മൈ​ൽ വേ​ഗ​ത​യി​ൽ ത​ണു​ത്ത കാ​റ്റും അ​ടി​ച്ചി​രു​ന്നു.

ഡ​യ​റി ക​ർ​ഷ​ക​ന്‍റെ പ്ര​ധാ​ന ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്നു ക​ന്നു​കാ​ലി​ക​ൾ. 2000 ഡോ​ള​ർ വ​രെ​യാ​ണ് ഓ​രോ ക​ന്നു​കാ​ലി​ക​ൾ​ക്കും വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട ക​ന്നു​കാ​ലി​ക​ളു​ടെ ജ​ഡം വ​ലി​യ കു​ഴി​ക​ളി​ലാ​ണ് കു​ഴി​ച്ചു മൂ​ടു​ന്ന​ത്. ഇ​ത് ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​നു കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന് വി​ദ​ഗ്ദ്ധ​ർ പ​റ​ഞ്ഞു.ക​ർ​ഷ​ക​ർ​ക്ക് വ​ന്ന ന​ഷ്ടം നി​ക​ത്തി​കൊ​ടു​ക്കു​മെ​ന്ന് സ്റ്റേ​റ്റ് ഡ​യ​റി ഫെ​ഡ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ