വാ​ഷിം​ഗ്ട​ണി​ൽ മീ​സെ​ൽ​സ് രോ​ഗം വ്യാ​പി​ക്കു​ന്നു; 53 പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Friday, February 15, 2019 6:37 PM IST
വാ​ഷിം​ഗ്ട​ണ്‍: വാ​ഷിം​ഗ്ട​ണ്‍ സം​സ്ഥാ​ന​ത്ത് മീ​സെ​ൽ​സ് രോ​ഗം അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തു​വ​രെ 53 പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

രോ​ഗം ക​ണ്ടെ​ത്തി​യ 53 പേ​രി​ൽ 47 പേ​ർ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​രാ​ണ്. ഇ​തി​ൽ 51 പേ​ർ 18 വ​യ​സി​നും താ​ഴെ​യു​ള്ള​വ​രാ​ണ്.

53 പേ​ർ​ക്ക് പു​റ​മെ സി​യാ​റ്റി​ൽ(1), പോ​ർ​ട്ട്ലാ​ന്‍റ്(4) , ഒ​റി​ഗ​ണ്‍(1) എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​തേ ല​ക്ഷ​ണ​ങ്ങ​ളോ​ടെ രോ​ഗി​ക​ളെ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ഷി​ങ്ട​ണ്‍ ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​നി​ട​യി​ൽ സി​ഡി​സി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ഈ ​വ​ർ​ഷ​ത്തെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ളി​ൽ 50 ശ​ത​മാ​വും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ എ​ടു​ക്കേ​ണ്ട​തു അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും രോ​ഗം വ​ന്നു ചി​കി​ത്സി​ക്കു​ന്ന​തി​ലും ന​ല്ല​തു രോ​ഗം വ​രാ​തെ പ്ര​തി​രോ​ധി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ