അരിസോണയില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ഥനയ്ക്ക് തുടക്കമായി
Friday, February 15, 2019 6:50 PM IST
ഫീ​നി​ക്സ്: അ​രി​സോ​ണ​യി​ലെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21 ദി​വ​സ​ത്തെ ഉ​പ​വാ​സ പ്രാ​ർ​ഥ​ന​യ്ക്ക് തു​ട​ക്ക​മാ​യി. ഫെ​ബ്രു​വ​രി 11 തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച പ്രാ​ർ​ഥ​ന മാ​ർ​ച്ച് 3 ഞാ​യ​റാ​ഴ്ച രാ​വി​ല​ത്തെ ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും. ഈ ​വ​ർ​ഷ​ത്തെ തീം ​റി​വൈ​വ് മീ ( ​നി​ന്‍റെ ജ​നം നി​ന്നി​ൽ ആ​ന​ന്ദി​ക്കേ​ണ്ട​തി​ന്നു നീ ​ഞ​ങ്ങ​ളെ വീ​ണ്ടും ജീ​വി​പ്പി​ക്ക​യി​ല്ല​യോ? സ​ങ്കീ 85 : 6 )

എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വൈ​കി​ട്ട് 7ന് ​പ്രാ​ർ​ഥ​ന യോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും . ഈ ​യോ​ഗ​ങ്ങ​ളി​ൽ പാ​സ്റ്റ​ർ ജെ​ഫ് പീ​റ്റേ​ഴ്സ​ണ്‍ , പാ​സ്റ്റ​ർ ഫെ​ലി​ക്സ് ചി​വ​ന്ദി​രേ , പാ​സ്റ്റ​ർ ബാ​ബു മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ ദൈ​വ​വ​ച​നം പ്ര​സം​ഗി​ക്കും . ഫെ​ബ്രു​വ​രി 16 ശ​നി​യ​ഴ്ച വൈ​കി​ട്ട് 3 മു​ത​ൽ 5 വ​രെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സ്പെ​ഷ്യ​ൽ മീ​റ്റിം​ഗ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് . പ്രാ​ർ​ഥ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​ളി​ക്കു​ക ഫോ​ണ്‍ : 480 390 1217 വെ​ബ്സൈ​റ്റ് www.indiachurchaz.org

റി​പ്പോ​ർ​ട്ട്: റോ​യ് മ​ണ്ണൂ​ർ