ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് ഓ​ഫ് കേ​ര​ള​യു​ടെ മു​ന്നേ​റ്റം
Friday, February 15, 2019 9:24 PM IST
ന്യൂ​യോ​ർ​ക്ക്: പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​യ ഇ​രു​പ​ത്തി​നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് ഓ​ഫ് കേ​ര​ള ജന്മനാ​ട്ടി​ലെ ആ​ലം​ബ​ഹീ​ന​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പു​വാ​ൻ 25 വീ​ടു​ക​ൾ ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ർ​മ്മി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ന്‍റ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് ഓ​ഫ് കേ​ര​ള​യു​ടെ ഇ​രു​പ​ത്തി​നാ​ലാ​മ​ത് ഫ​ണ്ട് റൈ​സിം​ഗ് ന്യൂ​യോ​ർ​ക്കി​ൽ വ​ള​രെ സ​ജീ​വ​മാ​യി ആ​രം​ഭി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സം​ഘ​ട​ന​യ്ക്ക് ക​രു​ത്ത് ന​ൽ​കു​ന്നു. ജാ​തി മ​ത ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും, എ​ല്ലാ ദേ​ശീ​യ സം​ഘ​ട​ന​ക​ളും ഒ​രു​പോ​ലെ പി​ൻ​തു​ണ​യ്ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് ഓ​ഫ് കേ​ര​ള ഇ​ൻ ന്യൂ​യോ​ർ​ക്ക്.

ഓ​രോ​രു​ത്ത​രു​ടേ​യും കൊ​ച്ചു​കൊ​ച്ചു സം​ഭാ​വ​ന​ക​ൾ കൊ​ണ്ട് ഒ​രു വ​ലി​യ തു​ക സം​ഘ​ട​ന​യ്ക്ക് ഈ​വ​ർ​ഷം സ​മാ​ഹ​രി​ക്കു​വാ​ൻ സാ​ധി​ച്ചു. ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് ഓ​ഫ് കേ​ര​ള​യു​ടെ ഓ​ണ്‍​ലൈ​ൻ ഫ​ണ്ട് റൈ​സിം​ഗ് പ​ദ്ധ​തി​യാ​യ ന്ധ​ഗോ ഫ​ണ്ട് മീ’ ​ഓ​ണ്‍​ലൈ​നി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​ലേ​ക്ക് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​വു​ന്ന​താ​ണ്,

Our Goal is to raise 100,000 Dollor for Re-building kerala Housing Project this Year.

ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് ഓ​ഫ് കേ​ര​ള​യു​ടെ ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി മാ​ർ​ച്ചി​ൽ കേ​ര​ള ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി ഷൈ​ല​ജ ടീ​ച്ച​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ലാ എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​ർ​ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ കൈ​ക​ളി​ൽ ചെ​ക്ക് സു​ര​ക്ഷി​ത​മാ​യ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഭാ​ര​വാ​ഹി​ക​ളു​ടെ തീ​രു​മാ​നം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​ലി ക​ള​പ്പു​ര​യ്ക്ക​ൽ (516 232 4819), ഷൈ​നി മാ​ത്യു (516 640 8391), മേ​രി സി​റി​യ​ക് (516 294 7718).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം