ജോര്‍ജ്കുട്ടി പുല്ലാപ്പള്ളിയെ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ആദരിച്ചു
Saturday, February 16, 2019 11:39 AM IST
ലോസ്ആഞ്ചലസ് : സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ഇരുപതു വര്‍ഷകാലം സംഘടനക്ക് നല്‍കിയ സേവനങ്ങള്‍ക്ക് ഇപ്പോഴത്തെ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ജോര്‍ജ്കുട്ടി പുല്ലാപ്പള്ളിയെ എസ്എംസിസി ആദരിച്ചു. എസ്എംസിസിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും പിന്നീട് ഷിക്കാഗോ സീറോ മലബാര്‍ രൂപത നിലവില്‍ വരുന്നതിനുമെല്ലാം നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കാണ് എസ്.എം.സി.സി.യുടെ ആദരം.

ലോസ്ആഞ്ചലസിലെ സാന്റാ ആനയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളി അങ്കണത്തില്‍ ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്ച്ച ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തിലാണ് എസ്എംസിസി. ഡയറക്റ്റര്‍ ഫാദര്‍ കുര്യന്‍ നടുവേലിചാലുങ്കലും ഫാദര്‍ മാത്യു മുഞ്ഞനാട്ടും ചേര്‍ന്ന് പൊന്നാട അണിയിച്ചു ആദരിച്ചത്. ചടങ്ങില്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി അദ്യക്ഷത വഹിച്ചു. തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി സംസാരിച്ചു. ചടങ്ങില്‍ മാത്യു ചാക്കോ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം